HomeNewsShortകേരളത്തിൽ കോഴിക്കോട് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു മന്ത്രി; വേണ്ടത് ജാഗ്രത

കേരളത്തിൽ കോഴിക്കോട് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു മന്ത്രി; വേണ്ടത് ജാഗ്രത

ഒരിടവേളയ്ക്കു ശേഷം കേരളത്തിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴിക്കോട്ടെ വേങ്ങേരിയിലെയും കൊടിയത്തൂരിലെയും കോഴിഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രണ്ട് ഫാമുകൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം മൃഗസംരക്ഷണ വകുപ്പിന്റെ പ്രത്യേക ജാഗ്രതയിലാണ്. രോഗം നിയന്ത്രിക്കാനുള്ള പ്രതിരോധപ്രവർത്തനങ്ങൾ തുടങ്ങിയതായും രണ്ട് ഫാമുകളിലെ എല്ലാ കോഴികളെയും ഇന്ന് തന്നെ നശിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കെ.രാജു പറഞ്ഞു. സ്ഥിതിഗതികൾ വിലയിരുത്തി വേണ്ട മുൻകരുതലുകളെടുക്കാൻ മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജുവിന്റെ നേതൃത്വത്തിൽ തലസ്ഥാനത്ത് ഉന്നതതലയോഗം ചേർന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു മന്ത്രി പ്രതികരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments