കേബിള്‍ ടിവി നെറ്റ് വര്‍ക്ക് ചടങ്ങള്‍ക്ക് ലംഘിച്ചെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് ഏര്‍പ്പെടുത്തിയ 48 മണിക്കൂര്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ഏഷ്യാനെറ്റ് സംപ്രേക്ഷണം പുനഃരാരംഭിച്ചു. അതേസമയം മീഡിയവണ്‍ ചാനലിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയാണ്. ഇന്നലെ രാത്രി 7.30 മുതലായിരുന്നു ഇരു ചാനലുകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.വാര്‍ത്താ സംപ്രേഷണത്തിന് നല്കിയ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു എന്നതടക്കമുള്ള 10 കാര്യങ്ങല്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഏഷ്യാനെറ്റിന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം 48 മണിക്കൂര്‍ നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് ഏര്‍പ്പെടുത്തിയ 48 മണിക്കൂര്‍ വിലക്ക് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു; മീഡിയവണ്‍ ചാനലിന്റെ വിലക്ക് തുടരും
RELATED ARTICLES