HomeUncategorized'ഇത് എനിക്ക് കിട്ടിയ ഏറ്റവും വലിയ പിറന്നാൾ സമ്മാനം' : 33 വര്‍ഷങ്ങള്‍ക്ക് മുമ്പ് താൻ...

‘ഇത് എനിക്ക് കിട്ടിയ ഏറ്റവും വലിയ പിറന്നാൾ സമ്മാനം’ : 33 വര്‍ഷങ്ങള്‍ക്ക് മുമ്പ് താൻ ആരാധകനയച്ച കത്ത് വെളിപ്പെടുത്തി നടൻ സിദ്ദിഖ്

സോഷ്യൽ മീഡിയ സജീവമല്ലാതിരുന്ന പഴ കാലത്ത് ആളുകൾ കത്തുകൾ എഴുതുകയും മറുപടി കാത്തിരിക്കുകയും ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. അക്കാലത്ത് സിനിമ താരങ്ങൾക്കും നിരവധി കത്തുകൾ ലഭിച്ചിരുന്നു. കത്തുകൾക്കെല്ലാം മറുപടി അയക്കുന്ന താരങ്ങളും കുറവായിരുന്നില്ല. അത്തരമൊരാളായിരുന്നു നടൻ സിദ്ധിഖ്. ഒരു ആരാധകന്റെ കത്തിന് മറുപടിയായി 33 വർഷം മുൻപ് താരം അയച്ച കത്തിന്റെ പകർപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ‘നജീബ് മൂദാദി എന്ന ആരാധകൻ 33 വർഷം മുൻപ് എനിക്കയച്ച കത്തിന് ഞാൻ അയച്ച മറുപടിയാണ് ഇത്. ഇന്ന് അദ്ദേഹം എന്റെ പിറന്നാളിനോടനുബന്ധിച്ചു അദ്ദേഹത്തിന്റെ പേജിൽ അത് പോസ്റ്റ് ചെയ്‍ത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി, ഇന്ന് എനിക്കുകിട്ടിയ ഏറ്റവും വലിയ ഒരു പിറന്നാൾ സമ്മാനമായിട്ട് ഞാൻ ഈ കത്ത് കണക്കാക്കുന്നു. നിങ്ങൾക്കെല്ലാവർക്കും വായിക്കാൻ വേണ്ടി ഞാനിത് തന്റെ പേജിൽ പോസ്റ്റ് ചെയ്യുന്നു’ – സിദ്ധിഖ് കത്തിന്റെ പകർപ്പിനൊപ്പം ഫേസ്ബുക്കിൽ കുറിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments