HomeUncategorized70 തൂണുകളിൽ ഒന്നുപോലും നിലം തൊടാതെ ഒരു ക്ഷേത്രം; ലേപാക്ഷി ക്ഷേത്രം ശാസ്ത്രത്തിന് ഒരു അത്ഭുതം....

70 തൂണുകളിൽ ഒന്നുപോലും നിലം തൊടാതെ ഒരു ക്ഷേത്രം; ലേപാക്ഷി ക്ഷേത്രം ശാസ്ത്രത്തിന് ഒരു അത്ഭുതം….

ഇത് ആന്ധ്രപ്രദേശിലെ അനന്ത്പൂരിലെ ലേപാക്ഷി നന്ദി അമ്പലം. 70 ൽ പരം കൽ തുണകളാൽ നിർമ്മിതമാണ് ഈ ക്ഷേത്രം. പക്ഷെ ആ തൂണുകളിൽ ഒന്നു പോലും നിലത്ത് സ്പർശിച്ചിട്ടില്ല. ആധുനിക വാസ്തു ശാസ്ത്രത്തെപ്പോലും അൽഭുതപ്പെടുത്തി കൊണ്ട്  തൂണു നിലം തൊടാതെയാണ് സ്ഥിതി ചെയ്യുന്നത്. ചിത്രത്തിൽ കാണുന്നത് പോലെ ഒരു തുണി നമുക്ക് ഈ തൂണിനടിയിലൂടെ നിഷ്പ്രയാസം ചലിപ്പിക്കുവാൻ സാധിക്കും.ഈ വാസ്തു വിദ്യ ഇന്നും അജ്ഞാതമാണ്‌.

ഇവിടെ വരുന്ന ആരോ സഞ്ചാരിക്കും ഈ വാസ്തു വിദ്യ ഒരു അത്ഭുതമാണ്. നിലത്ത് മുട്ടാതെ നില്ക്കുന്ന ഈ തൂണുകൾക്കടിയിലൂടെ വസ്ത്രങ്ങള കടത്തിയെടുത്താൽ ഭാഗ്യം വരുമെന്നാണ്  ഭക്തരുടെ വിശ്വാസം. ഈ വാസ്തുവിദ്യയുടെ രഹസ്യം അറിയാൻ ബ്രട്ടീഷുകാർ കിണഞ്ഞു പരിശ്രമിച്ചിട്ടും നടന്നില്ല.

ക്ഷേത്രത്തിന് ലേപാക്ഷി എന്ന പേര് വന്നതിനു പിന്നിൽ ഒരു ഐതിഹ്യമുണ്ട്. രാവണൻ സീതയെ തട്ടി ക്കൊണ്ട് പോകുന്ന സമയത്ത് ജടായു രാവണനെ തടയുന്നു. എന്നാൽ രാവണൻ ജടായുവിനെ വെട്ടി വീഴ്ത്തിയിട്ട് സീതയുമായി ലങ്കയിലേക്ക് പറന്നു.ഇപ്പോൾ ക്ഷേത്രമിരിക്കുന്ന സ്ഥലത്താണ് ജടായു വീണു കിടന്നത്. സീതയെ അന്വേഷിച്ച് അവിടെയെത്തുന്ന രാമൻ മുറിവേറ്റ് വീണു കിടക്കുന്ന  ജടായുവിനെ കാണുന്നു. ജടായു രാമനെ എല്ലാ വിവരവും രാമനെ ധരിപ്പിക്കും. മനസ്സലിയുന്ന രാമൻ ജടായുവിനെ സ്നേഹത്തോടെ വിളിക്കുന്നതാണ് ”ലേപാക്ഷി”. ഈ തെലുങ്ക്  വാക്കിന്റെ അർഥം എഴുന്നേല്ക്കു പക്ഷി ശ്രേ ഷ്0”  എന്നാണ്.
1583 ൽ വിരുപണ്ണ, വീരണ്ണ എന്നീ  സഹോദരൻമാരാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. ശിവൻ, വിഷ്ണു, വീരഭദ്രൻ എന്നീ 3 ദൈവങ്ങൾക്കും പ്രത്യേകം ക്ഷേത്രങ്ങൾ ഇവിടുണ്ട്.  ക്ഷേത്ര സമുച്ചയത്തിൽ വലിയ ഒരു നാഗലിംഗ പ്രതിമയുണ്ട്. ഒറ്റക്കല്ലിൽ തീർത്ത ഈ പ്രതിമ ഇന്ത്യയിലെ ഏറ്റവും വലിയ നാഗലിംഗ പ്രതിമയാണ്. ഏഴ് പത്തികളുള്ള നാഗം ശിവലിംഗത്തിൽ ഇരിക്കുന്ന രൂപത്തിലുള്ള പ്രതിമയാണിത്.  പുരാതന ഭാരതീയ വാസ്തു ശാസ്ത്രത്തെ സാഷ്ടാംഗം നമിക്കുന്നു…
6256580449_a086bbc2e3
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments