HomeTech And gadgetsഇത്തരം വീഡിയോകള്‍ യൂട്യൂബ് നിരോധിക്കുന്നു; ഇനി പേടിക്കാതെ യൂട്യൂബ് കാണാം

ഇത്തരം വീഡിയോകള്‍ യൂട്യൂബ് നിരോധിക്കുന്നു; ഇനി പേടിക്കാതെ യൂട്യൂബ് കാണാം

കുട്ടികളെ പറ്റിക്കുക, പേടിപ്പിക്കുക തുടങ്ങി മാനസിക സംഘര്‍ഷത്തിലാക്കുന്ന വീഡിയോകള്‍ യൂട്യൂബ് ഇനി അനുവദിക്കില്ല. തമാശകള്‍ അതിരുവിടുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പുതിയ നീക്കം.
കി കി ചലഞ്ച്, കണ്ണുകെട്ടി വാഹനമോടിക്കുന്ന ചലഞ്ച് പോലുള്ള നിരവധി ചലഞ്ച് വീഡിയോകളും പ്രാങ്ക് വീഡിയോകളും യൂട്യൂബിലുണ്ട്. വെല്ലുവിളികളായി പോസ്റ്ര് ചെയ്യപ്പെടുന്ന ഇത്തരം വീഡിയോകളില്‍ പലതും മരണത്തിലും ഗുരുതരമായ പരിക്കുകളിലും കലാശിക്കുന്നു എന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് യൂട്യൂബിന്റെ ഈ തീരുമാനം.

അപകടം പിടിച്ചതും മാനസിക വിഷമത്തിനിടയാക്കുന്നതുമായ ചലഞ്ച് വീഡിയോകളും ആളുകളെ പറ്റിക്കുന്ന പ്രാങ്ക് വീഡിയോകളുമാണ് യൂട്യൂബ് പ്രധാനമായും നിരോധിക്കുന്നത്. അപകടകരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാനുള്ള യൂട്യൂബിന്റെ ശ്രമങ്ങള്‍ ഫലപ്രദമല്ലെന്ന വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments