HomeTech And gadgetsSocial Mediaഇനി ഗ്രൂപ്പിലെ എല്ലാവർക്കും ഒരുമിച്ച് ചാറ്റ് ചെയ്യാം; പുതിയ 'വോയ്‌സ് ചാറ്റ്' ഫീച്ചര്‍ അവതരിപ്പിച്ച് വാട്സാപ്പ്

ഇനി ഗ്രൂപ്പിലെ എല്ലാവർക്കും ഒരുമിച്ച് ചാറ്റ് ചെയ്യാം; പുതിയ ‘വോയ്‌സ് ചാറ്റ്’ ഫീച്ചര്‍ അവതരിപ്പിച്ച് വാട്സാപ്പ്

വാട്സ്‌ആപ്പില്‍ ആകര്‍ഷകമായൊരു പുതിയ ഫീച്ചര്‍ കൂടി ആരംഭിക്കുന്നു. പ്രശസ്തമായ ഡിസ്കോര്‍ഡ് ആപ്പിന് സമാനമായ രീതിയില്‍, ഗ്രൂപ്പുകളില്‍ വോയ്സ് ചാറ്റുകള്‍ക്കായി പുതിയൊരു ഫീച്ചര്‍ വാട്സ്‌ആപ്പും ആരംഭിക്കുന്നു എന്നതാണ് പ്രധാന മാറ്റം. ഇത് വോയ്സ് കോളുകളോടും വോയ്സ് നോട്ടുകളോടും സാമ്യമുള്ളതായി തോന്നാമെങ്കിലും, യഥാര്‍ത്ഥത്തില്‍ പഴയ ഗ്രൂപ്പ് കോളുകളുമായാണ് ഇതിന് കൂടുതല്‍ സാമ്യമുള്ളത്.

ഗ്രൂപ്പിലെ എല്ലാ അംഗങ്ങള്‍ക്കും കോള്‍ അല്ല പോവുക. പകരം സൈലന്റായ പുഷ് നോട്ടിഫിക്കേഷനാണ് വരിക. ഓരോരുത്തര്‍ക്കും അവരുടേതായ തിരക്കുകള്‍ക്കനുസരിച്ച്‌, സൌകര്യം പോലെ പിന്നീട് ഇതില്‍ ജോയിൻ ചെയ്യാനാകും. എപ്പോള്‍ വേണമെങ്കിലും ചാറ്റില്‍ വരികയും പുറത്തുപോവുകയും ചെയ്യാനാകും. കോള്‍ കണ്‍ട്രോളര്‍ ഗ്രൂപ്പ് ചാറ്റിന് മുകളിലായാണ് പ്രത്യക്ഷപ്പെടുക. വോയ്സ് ചാറ്റ് നടത്തുമ്ബോഴും ഉപയോക്താക്കള്‍ക്ക് മെസേജുകള്‍ അയക്കാൻ കൂടി ഇതുവഴി സൌകര്യമൊരുക്കും. ഗ്രൂപ്പ് അംഗങ്ങള്‍ക്ക് വോയ്സ് ചാറ്റിന്റെ ബാനറില്‍ പങ്കെടുക്കുന്ന അംഗങ്ങളുടെ പേരുകള്‍ കാണാം. അതുപോലെ പങ്കെടുക്കാത്ത ആളുകള്‍ക്കും ചാറ്റില്‍ ഏതൊക്കെ പ്രൊഫൈലുകള്‍ പങ്കെടുക്കുന്നുണ്ടെന്ന് ചാറ്റ് ഹെഡ്ഡറിലും കാള്‍സ് ടാബിലും കാണാം.

ആദ്യം വോയ്സ് ചാറ്റ് തുടങ്ങാൻ സ്ക്രീനിന്റെ വലതുവശത്ത് കാണുന്ന വേവ് രൂപത്തിലുള്ള ഐക്കണില്‍ തൊടുക. എന്നിട്ട് സ്റ്റാര്‍ട്ട് വോയ്സ് ചാറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക. പിന്നീട് വോയ്സ് ചാറ്റില്‍ നിന്ന് പുറത്തുപോകാൻ ഗ്രൂപ്പ് ചാറ്റിന്റെ വലതുമൂലയിലുള്ള ‘X’ ഐക്കണില്‍ ക്ലിക്ക് ചെയ്യണം. നിലവില്‍ 33 മുതല്‍ 128 പേരടങ്ങുന്ന ഗ്രൂപ്പുകള്‍ക്കാണ് വോയ്സ് ചാറ്റ് ബാധകമായിട്ടുള്ളത്.

അവസാനത്തെ ആളും പോയി കഴിഞ്ഞ് ഒരു മണിക്കൂറിനകം വോയ്സ് ചാറ്റ് ഓട്ടോമാറ്റിക്കായി അവസാനിക്കും. എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സൌകര്യമുള്ളതിനാല്‍ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് മാത്രമെ ഇത് ഉപയോഗിക്കാനാകൂ. നിങ്ങളുടെ സ്വകാര്യത മറ്റാര്‍ക്കും നിരീക്ഷിക്കാനാകില്ല. ഓഗസ്റ്റില്‍ ബീറ്റ വേര്‍ഷനിലാണ് ചുരുക്കം ചില ഉപയോക്താക്കള്‍ക്ക് മാത്രമായി ആദ്യമായി വോയ്സ് ചാറ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍, ഈ ഫീച്ചര്‍ ഏതാനും ദിവസങ്ങള്‍ക്കകം എല്ലാവര്‍ക്കുമായി ലഭ്യമാക്കാനാണ് വാട്സാപ്പിന്റെ തീരുമാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments