HomeAround Keralaവൈകാതെ ലക്ഷക്കണക്കിന് മനുഷ്യര്‍ അകാലചരമം പ്രാപിക്കും: 250 ലേറെ ശാസ്തജ്ഞർ ചേർന്നു നടത്തിയ പഠനറിപ്പോർട്ടിലെ വെളിപ്പെടുത്തൽ

വൈകാതെ ലക്ഷക്കണക്കിന് മനുഷ്യര്‍ അകാലചരമം പ്രാപിക്കും: 250 ലേറെ ശാസ്തജ്ഞർ ചേർന്നു നടത്തിയ പഠനറിപ്പോർട്ടിലെ വെളിപ്പെടുത്തൽ

ലക്ഷക്കണക്കിനു പേര്‍ ഈ നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ അകാലചരമം പ്രാപിക്കുമെന്നാണ് യു.എന്നിന്റെ പുതിയ റിപ്പോര്‍ട്ട്.

ശുദ്ധജലസ്രോതസുകള്‍ മലിനമാക്കുന്നത് സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ഇത് മനുഷ്യന്റെ അകാലമരണത്തിനു കാരണമാകുമെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. ഇത് അന്തസ്രാവി ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. അതിലൂടെ സ്ത്രീകളിലും പുരുഷന്മാരിലും വന്ധ്യതയുണ്ടാക്കുകയും കുട്ടികളുടെ നാഡീവികസനത്തെ സ്വാധീനിക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍ ഇതിനൊരു സൂചനയാണ്.

ഇങ്ങനെ തുടര്‍ന്നാല്‍ ഏഷ്യ, പശ്ചിമേഷ്യ, ആഫ്രിക്ക തുടങ്ങിയ ഭാഗങ്ങളിലെ വലിയൊരു ശതമാനം ആളുകളും ലോകത്ത് നിന്ന് തുടച്ചുനീക്കപ്പെട്ടേക്കാം. ഭാവിയില്‍ മനുഷ്യന്‍ നേരിടാന്‍ പോകുന്ന വലിയൊരു വെല്ലുവിളിയാകുമിത്. പ്രകൃതിവിഭവങ്ങളില്‍ മനുഷ്യന്റെ കൈകടത്തല്‍ മൂലം ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളുടെ പരിണിതഫലം ഇങ്ങനെയൊക്കെയായിരിക്കും.
70ലധികം രാജ്യങ്ങളില്‍ നിന്നുമായി 250 ശാസ്ത്രജ്ഞന്മാര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments