HomeTech And gadgetsപുതിയ കിടിലൻ ഫീച്ചറുകൾ ഒരുക്കി അടിമുടി മാറ്റവുമായി വാട്സാപ്പ്; ഇനി രാത്രിയിൽ ഉപയോഗം കൂടുതൽ സുഗമമാകും

പുതിയ കിടിലൻ ഫീച്ചറുകൾ ഒരുക്കി അടിമുടി മാറ്റവുമായി വാട്സാപ്പ്; ഇനി രാത്രിയിൽ ഉപയോഗം കൂടുതൽ സുഗമമാകും

പുതിയ ഫീച്ചറുകളുമായി വാട്സാപ്പ്. നിലവില്‍ ടെസ്റ്റിംഗ് ഫീച്ചറുകളായി പുറത്തിറക്കിയിട്ടുള്ള പല സേവനങ്ങളും പുതിയ അപ്ഡേഷനോടെ എല്ലാ തരം യൂസേഴ്സിനും ലഭ്യമാക്കാനിരിക്കുകയാണ് ആപ്പ്.രാത്രികാലങ്ങളില്‍ വാട്സാപ്പ് ഉപയോഗം സുഗമമാക്കുന്നതിനായി വാട്‌സാപ്പ് ഡാര്‍ക്ക് മോഡ് ഉള്‍പ്പടെ ഇതില്‍ പെടും.യൂട്യൂബ് വീഡിയോകള്‍ ചാറ്റിങ്ങിനിടെ തന്നെ പോപ്-അപ് വിന്‍ഡോയില്‍ കാണാന്‍ സൗകര്യമൊരുക്കുന്ന സജ്ജീകരണം തയ്യാറാക്കിയിട്ടുണ്ട്. രാത്രികാലങ്ങളിലെ വാട്സാപ്പിന്റെ ഉപയോഗം സുഗമമാക്കുന്നതിനും കണ്ണുകളുടെ ആയാസം കുറയ്ക്കുന്നതിനുമായി ‘വാട്‌സാപ്പ് ഡാര്‍ക്ക് മോഡ്’ എന്ന ഫീച്ചറും പുതിയ അപ്‍ഡേഷനില്‍ ലഭിക്കും.മുഖം മിനുക്കി വാട്സാപ്പ്; എത്തുന്നത് ഒരു കൂട്ടം പുതിയ ഫീച്ചറുകള്‍

‘മീഡിയ പ്രിവ്യൂ’ ആണ് വാട്സാപ്പ് അവതരിപ്പിക്കുന്ന മറ്റൊരു ഓപ്ഷന്‍. ഡൗണ്‍ നോട്ടിഫിക്കേഷന്‍ വരുന്ന സമയത്ത് ആപ്പ് തുറക്കാതെ തന്നെ മെസേജുകള്‍ക്ക് റിപ്ലെ നല്‍കാനും, ഓഡിയോ-വീഡിയോ-ഇമേജുകള്‍ കാണാനും ഇതുവഴി സാധിക്കും. മുമ്ബ് ടെക്സ്റ്റ് മെസേജുകള്‍ക്ക് മാത്രമുണ്ടായിരുന്ന ഈ സൗകര്യം കൂടുതല്‍ വികസിപ്പിച്ചിരിക്കുകയാണ്. തുടര്‍ച്ചയായി വരുന്ന വോയിസ് മെസേജുകള്‍ നിന്നുപോകാതെ കേള്‍ക്കാനുള്ള സൗകര്യവും പുതിയ അപ്‍ഡേഷന്റെ ഭാഗമായി ഉണ്ടാവും.’ഗ്രൂപ്പ് കോള്‍ ഷോര്‍ട്ട് കട്ടും’ പുതിയ ഫീച്ചറാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments