HomeTech And gadgetsകറണ്ട് ബില്ലിൽ ഒരു നിമിഷം ശ്രദ്ധിച്ചതുകൊണ്ട് ലാഭമായത് നാലായിരത്തോളം രൂപ; ആരും ശ്രദ്ധിക്കാത്ത ഈ തെറ്റ്...

കറണ്ട് ബില്ലിൽ ഒരു നിമിഷം ശ്രദ്ധിച്ചതുകൊണ്ട് ലാഭമായത് നാലായിരത്തോളം രൂപ; ആരും ശ്രദ്ധിക്കാത്ത ഈ തെറ്റ് അറിഞ്ഞിരിക്കുക; വൈറലായി യുവാവിന്റെ കുറിപ്പ്:

കറണ്ട് ബില്ലിലെ തുക കണ്ട ഞെട്ടിയ യുവാവ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ തെറ്റ് തിരുത്തിയതുമൂലം ലാഭിച്ചത് നാലായിരത്തിലേറെ രൂപ. ഇത് സംബന്ധിച്ച യുവാവിന്റെ കുറിപ്പ് വൈറലാകുകയാണ്. ആ കുറിപ്പ് ഇങ്ങനെ:

”ഇന്ന് രാവിലെ ഉറക്കമെണീറ്റ് വന്നപ്പോള്‍ കണി കണ്ടത് കെ എസ് ഇ ബി ബിൽ ആയിരുന്നു. അതും വമ്പന്‍ സര്‍പ്രൈസ്ആയിട്ട്. കാര്യം വേറൊന്നും അല്ല, ബില്‍ തുക 4862.00. ശരാശരി 800 രൂപ അടക്കുന്ന ഞാന്‍ കഴിഞ്ഞ മാസം അധികം വൈദ്യുതി ഉപയോഗിച്ചതായി ഓര്‍ക്കുന്നുമില്ല.

5 മിനിറ്റ് നേരത്തെ ഷോക്കിന് ശേഷം കെ എസ് ഇ ബി യില്‍ ജോലി ചെയ്യുന്ന സുഹൃത്തിനെ വിളിച്ച് മീറ്റര്‍ റീഡിംഗിന്‍റെ ABCD പഠിച്ചു. ചെക്ക്‌ ചെയ്തു നോക്കിയപ്പോള്‍ റീഡിംഗ് എടുത്തത് തെറ്റാണ്. 239 യൂനിറ്റ് ഉപയോഗിച്ച എനിക്ക് വന്നത് 685 യൂനിറ്റ്. അപ്പോ തന്നെ കെ എസ് ഇ ബി യില്‍ വിളിച്ച് പരാതിയും കൊടുത്തു. അതിനു ശേഷം അവര്‍ തിരുത്തിയ ബില്‍ ആണ് ഇവിടെ കൊടുത്തത്. അതുകൊണ്ട് എന്‍റെ സുഹൃത്തുക്കള്‍ മീറ്റര്‍ റീഡിംഗ് കൃത്യമാണോ എന്ന് ഉറപ്പു വരുത്തുക. നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം:

മീറ്ററിലെ ബട്ടണ്‍ പ്രസ്‌ ചെയ്യുമ്പോള്‍ വ്യത്യസ്ത റീഡിംഗുകള്‍ കാണിക്കും. അതില്‍ kWh എന്ന് കാണിക്കുന്നതാണ് ഇപ്പോഴത്തെ റീഡിംഗ്.അല്ലാതെ kVAh എന്ന റീഡിംഗ് അല്ല. kWh റീഡിംഗ് ആണ് നിങ്ങളുടെ വൈദുതി ഉപഭോഗം കണക്കാക്കാന്‍ ഉപയോഗിക്കേണ്ടത്.എന്‍റെ വീട്ടില്‍ വന്ന റീഡിംഗ് എടുത്ത ആള്‍ kWh റീഡിംഗ് നു പകരം kVAh റീഡിംഗ് വെച്ച് ആണ് ഉപഭോഗം കണക്കാക്കിയത്. അയാള്‍ക്ക് തെറ്റ് പറ്റിയതാവാം. പക്ഷെ നമുക്ക് തെറ്റരുത്.സൂക്ഷിച്ചാൽ ദുഖിക്കേണ്ടാ കാരണം പണം നമുക്ക് മാത്രം ആകും നഷ്ടം ആകുക”….

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments