HomeNewsLatest Newsഓസോൺ പാളിയിലെ ഏറ്റവും വലിയ സുഷിരം അടഞ്ഞു ! അടഞ്ഞത് 10 കിലോമീറ്റർ വിസ്തൃതിയുണ്ടായിരുന്ന സുഷിരം

ഓസോൺ പാളിയിലെ ഏറ്റവും വലിയ സുഷിരം അടഞ്ഞു ! അടഞ്ഞത് 10 കിലോമീറ്റർ വിസ്തൃതിയുണ്ടായിരുന്ന സുഷിരം

ഓസോൺ പാളിയിലെ 10 ലക്ഷം കിലോമീറ്റർ വിസ്തൃതി ഉണ്ടായിരുന്ന സുഷിരം അടഞ്ഞതായി റിപ്പോർട്ട്‌. യൂറോപ്യൻ യൂണിയൻറെ ഭൗമനിരീക്ഷണ പദ്ധതിയായ കോപ്പർനിക്കസ് മോണിറ്ററിംഗ് സർവീസ് ആണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. ഓസോൺ പാളിയിലെ ഏറ്റവും വലിയ ഈ സുഷിരം അൻറാർട്ടിക്ക മേഖലയുടെ മുകളിലായിരുന്നു. എന്നാൽ ലോക ഡൗൺ മൂലമുള്ള അന്തരീക്ഷ മലിനീകരണത്തിലെ കുറവല്ല ഇതിന് കാരണം എന്നാണ് വിദഗ്ധർ പറയുന്നത്.

സൂര്യനില്‍ നിന്നും വരുന്ന അള്‍ട്രാ വൈലറ്റ് രശ്മികള്‍ അടക്കമുള്ള അപകടകരമായ സൂര്യരശ്മികളെ ഭൂമിയിലെത്തിക്കാതെ തടഞ്ഞു നിര്‍ത്തുന്ന സംരക്ഷണകവചമാണ് ഓസോണ്‍ പാളികൾ. കോപര്‍നിക്കസ് തന്നെ ഓസോണ്‍ പാളിയിലുണ്ടായ വിള്ളല്‍ സ്വയം ഇല്ലാതായതായും വീഡിയോ സഹിതം പുറത്തുവിട്ടു. ധ്രുവപ്രദേശങ്ങളിലെ ചുഴലി ശക്തികുറഞ്ഞിരിക്കുകയാണ്. ഇതോടെയാണ് ഓസോണ്‍ പാളി പഴയ നിലയിലെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments