HomeTech And gadgetsമരണത്തെ തോൽപിക്കാൻ 35 ലക്ഷം വര്‍ഷം പ്രായമുള്ള ബാക്ടീരിയ !

മരണത്തെ തോൽപിക്കാൻ 35 ലക്ഷം വര്‍ഷം പ്രായമുള്ള ബാക്ടീരിയ !

മരണം ആരോഗ്യശാസ്ത്രത്തിനു ശരീര ശാസ്ത്രത്തിനും ഇന്നും പിടിതരാത്ത പ്രഹേളികയാണ്. ലോകത്ത് ഭൂരിഭാഗം ആളുകളും മരിക്കുന്നത് രോഗങ്ങള്‍ ബാധിച്ചാണ് എന്ന്  ശാസ്ത്രലോകം പറയുന്നു. എന്നാല്‍ ഇത്തരത്തില്‍ രോഗങ്ങള്‍ ബാധിച്ച് ചികിത്സിച്ച മരണത്തില്‍ നിന്ന് രക്ഷപ്പെട്ടാലും മറ്റൊരു രോഗം മനുഷ്യനേ മരണത്തിലേക്ക് തള്ളിവിടുന്നു. ഇതിനെന്താണ് പരിഹാരം എന്ന് അന്വേഷിച്ച് നടന്നവര്‍ക്ക് മുന്നില്‍ 35 ലക്ഷം വര്‍ഷം വര്‍ഷം പ്രായമുള്ള ബാക്ടീരിയയുമായി റഷ്യന്‍ ഗവേഷകന്‍ എത്തിയിരിക്കുന്നു.

മോസ്‌കോ സ്‌റ്റേറ്റ് സർവകലാശാലയിലെ ജിയോക്രയോളജി ഡിപ്പാർട്മെന്റ് മേധവിയായ അനതോളി ബ്രൗച്ച്കോവാണ് ഈ ബാക്ടീരിയയുമായി രംഗത്തെത്തിയിരിക്കുന്നത്. സൈബീരിയയിൽ നിന്നാണ് 35 ലക്ഷം വർഷം പഴക്കുമുള്ള ബാക്ടീരിയയെ കണ്ടെത്തിയത്. ഈ ബാക്ടീരിയയുടെ സാന്നിധ്യം കൊണ്ട് ഇവിടത്തെ മനുഷ്യർക്ക് മറ്റുള്ള രാജ്യങ്ങളിലുള്ളവരേക്കാൾ ആയുസ് കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ഈ ബാക്ടീരിയ ഇദ്ദേഹം  സ്വന്തം ശരീരത്ത് കുത്തിവച്ച് പരീക്ഷണം നടത്തിയിരിക്കുകയാണ്. രോഗങ്ങളെ എല്ലാം ഇതിലൂടെ തടയാൻ സാധിച്ചെന്നും ഇദ്ദേഹം അവകാശപ്പെടുന്നു. നേരത്തെ ഇത്തരം ബാക്ടീരിയകളെ എലികളിലും മനുഷ്യരുടെ ബ്ലഡ് സെല്ലുകളിലും കുത്തിവെച്ച് പരീക്ഷിച്ചിരുന്നു. അതേസമയം, ഇത്തരമൊരു പരീക്ഷണത്തിനു വേറെ വഴിയില്ലായിരുന്നു. അതിനാലാണ് സ്വയം മുന്നോട്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ബാക്ടീരിയകളെ ഒരിക്കലും ഭയക്കേണ്ടതില്ലെന്നും ആരോഗ്യത്തിനു ഒന്നും സംഭവിക്കില്ലെന്നും ഇദ്ദേഹം ഉറപ്പുനൽകുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments