ഹോക്കി വേള്‍ഡ് ലീഗ് സെമി ഫൈനലില്‍ ഇന്ത്യക്ക് തോല്‍വി. സെമിയില്‍ അര്‍ജന്റീനയോട് എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ തോറ്റത്. 17-ാം മിനുട്ടില്‍ കിട്ടിയ പെനാല്‍ട്ടി കിക്ക് ഗോളാക്കി മാറ്റിയാണ് അര്‍ജന്റീന ഇന്ത്യന്‍ സ്വപ്നം തല്ലിക്കെടുത്തിയത്. മത്സാരാവസാനം ഗോളിയെ ഒഴിവാക്കി സമനിലയ്ക്കായി ഇന്ത്യ കിണഞ്ഞു ശ്രമിച്ചെങ്കിലും സാധിച്ചില്ല. കഴിഞ്ഞ മത്സരത്തില്‍ ബെല്‍ജിയത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിയില്‍ എത്തിയത്.
സമനിലയ്ക്കായി ഇന്ത്യന്‍ താരങ്ങള്‍ പൊരുതിക്കളിച്ചെങ്കിലും അന്തിമ ജയം അര്‍ജന്റീനയ്ക്കൊപ്പം നിന്നു. ആദ്യപകുതിയില്‍ കൂടുതല്‍ ആക്രമിച്ചുകളിച്ചത് ഇന്ത്യയായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ ലോക ഒന്നാം നമ്ബര്‍ ടീമും ഒളിമ്ബിക് ചാമ്ബ്യന്മാരുമായ അര്‍ജന്റീന കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. മത്സരത്തില്‍ ഇന്ത്യക്ക് അനുകൂലമായി രണ്ട് പെനാല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചെങ്കിലും ഒന്നുപോലും ഗോളാക്കി മാറ്റാനായില്ല. കളി തീരാന്‍ ഒരു മിനിട്ട് മാത്രം ബാക്കിയിരിക്കെ ലീഡ് വര്‍ധിപ്പിക്കാന്‍ ലഭിച്ച തുറന്ന അവസരം അര്‍ജന്റീനയും പാഴാക്കി.