HomeSportsആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയ പാകിസ്താനെ പരാജയപ്പെടുത്തി

ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയ പാകിസ്താനെ പരാജയപ്പെടുത്തി

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്താന് തോല്‍വി.ഒന്നാം ഇന്നിങ്‌സില്‍ 142 റണ്‍സിന് പുറത്തായ ശേഷം രണ്ടാം ഇന്നിങ്‌സില്‍ 489 റണ്‍സ് ചേസ് ചെയ്ത് റെക്കോഡ് വിജയത്തിനരികെ എത്തിയശേഷമാണ് പാക് പട കീഴടങ്ങിയത്.39 റണ്‍സിനാണ് ഓസ്‌ട്രേലിയ വിജയം സ്വന്തമാക്കിയത്. സെഞ്ചുറി നേടിയ മധ്യനിരതാരം അസാദ് ഷഫീഖിന്റെ മിന്നുന്ന പോരാട്ടവീര്യമാണ് പാകിസ്താനെ ത്രസിപ്പിക്കുന്ന സ്‌കോറിലേക്ക് എത്തിച്ചത്. 207 പന്തില്‍ 13 ഫോറും ഒരു സിക്‌സുമടിച്ചാണ് ഷഫീഖ് 137 റണ്‍സ് നേടിയത്. സ്‌കോര്‍ 449 ല്‍ എത്തിയപ്പോളാണ് ഷഫീഖ് ഔട്ടായത്. വിക്കറ്റ് കീപ്പര്‍ സര്‍ഫ്രാസ് അഹമ്മദ് 24 റണ്‍സെടുത്ത് പുറത്തായതോടെ ഓസ്‌ട്രേലിയ വിജയം ഉറപ്പിച്ചതാണ്.എന്നാല്‍ 48 റണ്‍സോടെ മുഹമ്മദ് ആമിറും 30 റണ്‍സോടെ വഹാബ് റിയാസും 330 റണ്‍സുമായി യാസിര്‍ ഷായുംഷഫീഖിന്‍ മികച്ച പിന്തുണ നല്‍കി.

സൗന്ദര്യം കാണിച്ചു മയക്കി മേഘ വിവാഹം കഴിച്ചത് 11 പേരെ ! ഒടുവിൽ പിടിയിലായതിങ്ങനെ !

ഒന്നും യാദൃശ്ചികമല്ല ; ദൈവം ഉണ്ടെന്നതിനു തെളിവുമായി ന്യുയോര്‍ക്കിലെ ശാസ്ത്രജ്ഞർ !

വിദേശത്ത് പോകും മുന്‍പ് ശരിയാക്കണം ഈ കാര്യങ്ങള്‍ ! ഇല്ലെങ്കിൽ തിരിച്ചുവരുന്നത് ജയിലിലേക്കാവും !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments