HomeSports29-ാമത്‌ ദക്ഷിണ മേഖലാ ജൂനിയര്‍ അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പ്‌: നാലാം കിരീടനേട്ടവുമായി കേരളം

29-ാമത്‌ ദക്ഷിണ മേഖലാ ജൂനിയര്‍ അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പ്‌: നാലാം കിരീടനേട്ടവുമായി കേരളം

ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ ഇന്നലെ റെക്കോഡുകളുടെ പെരുമഴ പെയ്തു. സംസ്‌ഥാനത്തിന്റെ ചുണക്കുട്ടികള്‍ സ്വന്തമാക്കിയ റെക്കോഡുകളുടെ ബലത്തില്‍ ആദ്യ ദിനത്തില്‍ ഭീഷണി ഉയര്‍ത്തിയ തമിഴ്‌നാടിനെ ബഹുദൂരം പിന്നിലാക്കി 29-ാമത്‌ ദക്ഷിണമേഖലാ ജൂനിയര്‍ അത്‌ലറ്റിക്‌ മീറ്റില്‍ കേരളം ചാമ്പ്യന്‍മാരായി.

അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 4-400 മീറ്റര്‍ റിലേയില്‍ വി.കെ. ശാലിനി, സി. ബബിത, അന്‍സാ ബാബു, അബിഗെയ്‌ല്‍ ആരോഗ്യനാഥന്‍ എന്നിവരടങ്ങുന്ന കേരളാ ടീമും മീറ്റ്‌ റെക്കോഡ്‌ കുറിച്ചു. 5000 മീറ്ററില്‍ 2008-ല്‍ കര്‍ണാടകയുടെ യല്ലപ്പ 15:18 മിനിറ്റ്‌ എന്ന സമയം 15:12 മിനിറ്റാക്കി ചുരുക്കിയാണ്‌ അഭിനന്ദ്‌ സുന്ദരേശന്‍ ഇന്നലെ കേരളത്തിന്റെ റെക്കോഡ്‌ വേട്ട ആരംഭിച്ചത്‌. 14 വര്‍ഷം മുമ്പ്‌ കര്‍ണാടകയുടെ ആര്‍. മഹാലക്ഷ്‌മി 800 മീറ്ററില്‍ കുറിച്ച 2:17.20 മിനിറ്റ്‌ എന്ന സമയം 2:17.10 മിനിറ്റാക്കി സാന്ദ്ര പൊന്നണിഞ്ഞു.

രണ്ടു ദിനങ്ങളിലായി 32 മീറ്റ്‌ റെക്കോഡുകള്‍ പിറന്ന മീറ്റില്‍ 61 സ്വര്‍ണവും 41 വെള്ളിയും 33 വെങ്കലവും ഉള്‍പ്പെടെ 913 പോയിന്റുമായാണ്‌ കേരളം തുടര്‍ച്ചയായ നാലാം തവണയും കിരീടം സ്വന്തമാക്കിയത്‌. 34 സ്വര്‍ണ്ണവും, 39 വെള്ളിയും 40 വെങ്കലവുമടക്കം 748 പോയിന്റുമായി തമിഴ്‌നാട്‌ രണ്ടാം സ്‌ഥാനത്തെത്തിയപ്പോള്‍ 20 സ്വര്‍ണവും 34 വെള്ളിയും 27 വെങ്കലവുമായി 566 പോയിന്റ്‌ നേടിയ കര്‍ണാടകക്കാണ്‌ മൂന്നാം സ്‌ഥാനം.

അണ്ടര്‍ 14 വിഭാഗം ആണ്‍കുട്ടികളില്‍ 33 പോയിന്റുമായി തെലങ്കാനയും പെണ്‍കുട്ടികളില്‍ 42 പോയിന്റുമായി കര്‍ണാടകയും ചാമ്പ്യന്മാരായി. അണ്ടര്‍ 16 വിഭാഗം പെണ്‍കുട്ടികളുടെ കിരീടം 114 പോയിന്റു നേടി തമിഴ്‌നാട്‌ സ്വന്തമാക്കിയപ്പോള്‍ ആണ്‍കുട്ടികളില്‍ 90 പോയിന്റുമായി കേരളം കരുത്ത്‌ തെളിയിച്ചു. 18, 20 വയസിന്‌ താഴെയുള്ള ആണ്‍കുട്ടികളുടെ പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ കേരളമാണ്‌ ജേതാക്കള്‍. 18-ല്‍ താഴെയുള്ളവരുടെ 200 മീറ്ററില്‍ ടി.വി അഖില്‍ (21.83 സെക്കന്‍ഡ്‌) 20-ല്‍ താഴെയുള്ളവരുടെ 5000 മീറ്ററില്‍ അഭിനന്ദ്‌ സുന്ദരേശന്‍(15 മിനിറ്റ്‌ 12.97 സെക്കന്‍ഡ്‌) 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ സച്ചിന്‍ ബിനു (14.12 സെക്കന്‍ഡ്‌) എന്നിവരും ഇന്നലെ കേരളത്തിനായി റെേക്കാഡോടെ സ്വര്‍ണം നേടി.

അണ്ടര്‍ 17 പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ എ.എസ്‌ സാന്ദ്ര(രണ്ട്‌ മിനിറ്റ്‌ 17.07 സെക്കന്‍ഡ്‌), 18-ല്‍ താഴെയുള്ള പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ ആന്‍സി സോജന്‍( 25.09 സെക്കന്‍ഡ്‌), െഹെജംപില്‍ ഗായത്രി ശിവകുമാര്‍( 1.71 മീറ്റര്‍), 20 വയസില്‍ താഴെയുള്ളവരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പി. ഒ സയന( ഒരു മിനിറ്റ്‌ 1.52 സെക്കന്‍ഡ്‌) 2000 മീറ്റര്‍ സ്‌റ്റീപ്പിള്‍ ചെയ്‌സില്‍ നിബിയ ജോസഫ്‌( ഏഴു മിനിറ്റ്‌ 52.77 സെക്കന്‍്‌ഡ) 4-400 മീറ്റര്‍ റിലേ ടീം ( മൂന്നു മിനിറ്റ്‌ 50.94 സെക്കന്‍്‌) എന്നിവര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളത്തിനായി ഇന്നലെ റെക്കോഡുകള്‍ തങ്ങളുടെ പേരിലേക്ക്‌് മാറ്റി എഴുതി.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments