ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടന്നുകൊണ്ടിരിക്കുന്ന ഗുസ്തി ലോക ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം ബജ്റംഗ് പൂണിയയ്ക്ക് വെള്ളി. പുരുഷന്മാരുടെ 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ജാപ്പനീസ് താരം തക്കുട്ടോ ഒട്ടോഗുറോയോട് 16-9 എന്ന സ്കോറിനാണ് ബജ്റംഗ് തോറ്റത്. 2013ലെ ലോക ചാമ്ബ്യന്‍ഷിപ്പിലെ വെങ്കലമെഡല്‍ ജേതാവായ ബജ്റംഗ് ഇക്കുറി സ്വര്‍ണം ഉറപ്പിച്ചാണ് എത്തിയതെങ്കിലും വെള്ളിമെഡലില്‍ ഒതുങ്ങി. തുടക്കം മോശമായതായാണ് ഇന്ത്യയുടെ സൂപ്പര്‍താരത്തിന് വിനയായത്. മത്സരം തുടങ്ങിയയുടന്‍ ബജ്റംഗ് അഞ്ചു പോയന്റ് വഴങ്ങിയിരുന്നു.
ഗുസ്തി ലോക ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം ബജ്റംഗ് പൂണിയയ്ക്ക് വെള്ളി
RELATED ARTICLES