HomeSportsരണ്ടാം ട്വന്റി-20; ഇന്ത്യയ്ക്ക് തോല്‍വി: ദക്ഷിണാഫ്രിക്കൻ ജയം ആറുവിക്കറ്റിന്‌

രണ്ടാം ട്വന്റി-20; ഇന്ത്യയ്ക്ക് തോല്‍വി: ദക്ഷിണാഫ്രിക്കൻ ജയം ആറുവിക്കറ്റിന്‌

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി-20 മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ആറു വിക്കറ്റിനാണ് ഇന്ത്യയെ ആതിഥേയര്‍ തോല്‍പ്പിച്ചത്. ക്യാപ്റ്റന്‍ ഡുമിനിയും വിക്കറ്റ് കീപ്പര്‍ ക്ലാസനും ചേര്‍ന്ന് ഇന്ത്യ പടുത്തയര്‍ത്തിയ 188 എന്ന ലക്ഷ്യം നിഷ്പ്രയാസം മറികടക്കുകയായിരുന്നു.എട്ടു പന്ത് ബാക്കി നിര്‍ത്തിയാണ് സിക്‌സറിലൂടെ ഡുമിനി വിജയ റണ്‍ നേടിയത്. നേരത്തെ ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക തുടക്കത്തില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയെ വരിച്ചുമുറുക്കിയെങ്കിലും ധോണിയും പാണ്ഡെയും ചേര്‍ന്ന് സ്‌കോര്‍ 188 ലെത്തിക്കുയായിരുന്നു.

ഓപ്പണര്‍ രോഹിത് ശര്‍മ്മയെ രണ്ടാം ഓവറില്‍ തന്നെ ഇന്ത്യക്ക് നഷ്ടമായി. നേരിട്ട ആദ്യ പന്തില്‍ തന്നെ രോഹിത് എല്‍ബിഡബ്ലുവില്‍ കുടുങ്ങുകയായിരുന്നു. ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിക്ക് ഒരു റണ്‍ മാത്രമേ എടുക്കാനായുള്ളൂ. ശിഖര്‍ ധവാന്‍ 24 ഉം സുരേഷ് റെയ്‌ന 31 റണ്‍സും നേടി. 48 പന്തില്‍ നിന്ന് 79 റണ്‍സ് നേടി മനീഷ് പാണ്ഡെയുടെ പ്രകടനമാണ് ഇന്ത്യന്‍ ബാറ്റിങിന് കരുത്തായത്. അവസാന ഓവറുകളില്‍ ധോണിയും തകര്‍ത്താടി. 28 പന്തില്‍ നിന്ന് മൂന്ന് സിക്‌സറുകളുടേയും നാല് ഫോറുകളുടേയും അകമ്പടിയില്‍ ധോണി 52 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

മറുപടി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ക്ലാസന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് വിജയത്തില്‍ നിര്‍ണായകമായത്. 30 പന്തില്‍ നിന്ന് 69 റണ്‍സായിരുന്നു ക്ലാസന്റെ സമ്പാദ്യം. ഏഴ് സിക്‌സറുകളും മൂന്ന് ഫോറുകളും ഈ ഇന്നിങ്‌സില്‍ പിറന്നു. 40 പന്തില്‍ നിന്ന് 64 റണ്‍സെടുത്ത് ഡുമിനി പുറത്താകാതെ നിന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments