ലോക വെയ്റ്റ്ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മീരാഭായ് ചാനുവിന് ലോക റെക്കോര്‍ഡോടെ സ്വര്‍ണം. മൂന്ന് റൗണ്ടുകളിലായി 194 കിലോ ഭാരം ഉയര്‍ത്തിയാണ് ചാനു ലോകചാംപ്യനായത്. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിലാണ് മീരാഭായ് ചാനുവിന് ലോക റെക്കോര്‍ഡോടെ സ്വര്‍ണം.
193 കിലോ ഭാരം ഉയര്‍ത്തിയ തായ്ലന്‍ഡിന്റെ സുക്ഷാരോണ് തുനിയ വെള്ളിയും സെഗൂറ അനാ ഐറിസ് വെങ്കലവും നേടി. 22 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു ഇന്ത്യന്‍ വനിതാ താരം ലോകചാംപ്യന്‍ഷിപ്പില്‍ ജേതാവാകുന്നത്.
ചാനുവിന്റെ സ്വര്‍ണനേട്ടത്തിനു രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദനമറിയിച്ചു. അഭിനന്ദനങ്ങളും അതോടൊപ്പം, ചാനുവിന്റെ ഭാവിയിലെ എല്ലാ പരിശ്രമങ്ങള്‍ക്കും ആശംസകളുമെന്ന് രാഷ്ട്രപതി പറഞ്ഞു. നിങ്ങളുടെ നേട്ടത്തില്‍ ഇന്ത്യ അഭിമാനിക്കുന്നു. മേരി കോം ഉയര്‍ത്തിയ അഭിമാനതരംഗത്തിനു തൊട്ടുപിന്നാലെ മറ്റൊരു ഇന്ത്യന്‍വനിത കൂടി രാജ്യത്തിന്റെ യശസുയര്ത്തിയിരിക്കുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു. 1994ലും1995 ലും കര്‍ണം മല്ലേശ്വരിയാണ് ലോകവേദിയില്‍ ഇതിനു മുമ്ബ് സ്വര്‍ണം നേടിയിട്ടുള്ള ഇന്ത്യക്കാരി. 2014, 2017 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ യഥാക്രമം വെള്ളിയും സ്വര്‍ണവും ചാനു നേടിയിട്ടുണ്ട്.