ഷൂട്ടിംഗിനിടെ ഭീമന്‍ കല്ല് അടര്‍ന്നുവീണു; നേടി സരയു വന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; നടുക്കുന്ന വീഡിയോ

സൂര്യ ടിവിയിലെ സാഹസികത നിറഞ്ഞ പരിപാടിയാണ് സ്റ്റാര്‍ വാര്‍. ഷോയുടെ ഒരുഭാഗം ചെങ്കുത്തായ മലയില്‍ അതിസാഹസികമായി കയറുകയെന്നതാണ്. ഇതിന്റെ ഷൂട്ടിംഗിനിടെ നടി സരയു വടത്തിലൂടെ മലയിലേക്ക് കയറുകയായിരുന്നു പെട്ടെന്നാണ് ഒരു പാറക്കല്ല് അടര്‍ന്നുവീണത്. മലമുകളില്‍ നിന്നും അടര്‍ന്നുവീണ ഒരു ഭീമന്‍ പാറക്കഷ്ണം സരയുവിനുനേരെ പാഞ്ഞടുത്തു. ചെറിയ വ്യത്യാസത്തിലാണ് പാറക്കല്ല് സരയുവിന്റെ തലയില്‍ ഇടിക്കാതെ തെറിച്ചു പോയത്.

സംഭവം കണ്ട് മറ്റ് സഹ മത്സരാര്‍ത്ഥികളും ഭയന്നു വിറച്ച് നിലവിളിച്ചു. അപ്രതീക്ഷിതമായി സംഭവിക്കാന്‍ പോയ ആ ദുരന്തഭീതിയില്‍ ഒരുനിമിഷം ഷൂട്ടിങ് സംഘം ഞെട്ടിത്തരിച്ചു നിന്നുപോയി. സംഭവത്തിന്റെ പ്രമോ വീഡിയോ പുറത്തു വിട്ടു കഴിഞ്ഞു. ഈ വരുന്ന ഞായറാഴ്ചയാണ് സരയുവിന്റെ അപകട ദൃശ്യം അടക്കങ്ങുന്ന ‘സ്റ്റാര്‍ വാര്‍’ ന്റെ എപ്പിസോഡ് സൂര്യ ടീവിയില്‍ സംപ്രേഷണം ചെയ്യുന്നത്. വീഡിയോ കാണാം.