HomeSportsഡല്‍ഹി- കൊല്‍ക്കത്ത പോരാട്ടം 1-1ന് സമനിലയിൽ

ഡല്‍ഹി- കൊല്‍ക്കത്ത പോരാട്ടം 1-1ന് സമനിലയിൽ

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ഡല്‍ഹി- കൊല്‍ക്കത്ത  പോരാട്ടം 1-1ന് സമനിലയിൽ അവസാനിച്ചു. കൊല്‍ക്കത്തയ്ക്കുവേണ്ടി ഇയാന്‍ ഹ്യൂം(27) നേടിയ ഗോളിന് ഡല്‍ഹിക്കുവേണ്ടി പകരക്കാരനായിറങ്ങിയ റിച്ചാര്‍ഡ് ഗഡ്‌സെ് (61) പകരം വീട്ടി. . ഇതോടെ പോയന്റ് നിലയില്‍ പൂണെ, ഗോവ ടീമുകള്‍പ്പമെത്തിയ ഡല്‍ഹി ഗോള്‍ശരാശരിയില്‍ പിന്നില്‍ നില്‍ക്കുന്നതിനാല്‍ മൂന്നാംസ്ഥാനത്ത് തുടരും.
അതലറ്റികൊ ഡി കൊല്‍ക്കത്ത 27ാം മിനിറ്റില്‍ ഇയാന്‍ ഹ്യൂമിലൂടെ മുന്നിലത്തെി. ഡല്‍ഹി ഗോളി ടോണി ഗോബ്ലാസിന്‍െറ എടുത്തുചാട്ടമാണ് ഗോളില്‍ കലാശിച്ചത്. അധികം അപകടമല്ലാത്ത ക്രോസ് മുന്നിലേക്ക് കയറി തട്ടിയകറ്റിയെങ്കിലും പന്ത് മാര്‍ക്ക് ചെയ്യപ്പെടാതെനിന്ന ഹ്യൂമിന്‍െറ ബൂട്ടിലേക്ക്. കണ്ണടച്ച് തുറക്കുംമുമ്പ് പന്ത് വലയില്‍. ഗോള്‍ വീണതോടെ ഉണര്‍ന്നുകളിച്ച ഡല്‍ഹി രണ്ടാം പകുതിയില്‍ തിരിച്ചടിച്ചു. 61ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ഘാന താരം റിച്ചാര്‍ഡ് ഗഡ്സെയുടെ ഉജ്ജ്വല ഗോളിലൂടെ ഡല്‍ഹി സമനില പിടിച്ചു.

photo courtesy: http://images.indiansuperleague.com/images/photo-gallery/2015/nov/pg-163111/950/gallery-image-78403905.jpg

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments