HomeSportsരണ്ടാം ടെസ്റ്റ്: ഇന്ത്യക്ക് 329 റണ്‍സിന്‍െറ ലീഡ്

രണ്ടാം ടെസ്റ്റ്: ഇന്ത്യക്ക് 329 റണ്‍സിന്‍െറ ലീഡ്

കൊല്‍ക്കത്ത: മൂന്നുവര്‍ഷം മുമ്പ് കന്നി ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിനെതിരെ സെഞ്ച്വറി നേടിയപ്പോള്‍ തുടങ്ങിയതാണ് ഈഡന്‍ ഗാര്‍ഡനോടുള്ള രോഹിതിന്‍െറ പ്രണയം. ആദ്യ ഇന്നിങ്സില്‍ രണ്ടു റണ്‍സിന് പരാജയം സമ്മതിച്ച രോഹിത് ഇന്ത്യ തകര്‍ന്നടിഞ്ഞ രണ്ടാം ഇന്നിങ്സില്‍ രക്ഷകവേഷത്തിലത്തെി. ഒറ്റക്കു പൊരുതിയ രോഹിത് സെഞ്ച്വറി കടക്കുമെന്നു തോന്നിപ്പിച്ച ശേഷം 82 റണ്‍സിന് ഇടറിവീണെങ്കിലും രണ്ടു വിക്കറ്റ് ശേഷിക്കെ ഇന്ത്യക്ക് 329 റണ്‍സിന്‍െറ ലീഡ് നേടിയെടുക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചു. ഇന്ത്യ 316, എട്ടിന് 227 (ബാറ്റിങ്). ന്യൂസിലന്‍ഡ് ആദ്യ ഇന്നിങ്സ് 204. ആദ്യ ടെസ്റ്റില്‍ 177 റണ്‍സ് നേടിയ രോഹിത് തൊട്ടടുത്ത വര്‍ഷം ശ്രീലങ്കയെ കൂട്ടക്കശാപ്പ് നടത്തി ഏകദിനത്തിലെ തന്‍െറ രണ്ടാമത്തെ ഡബ്ള്‍ സെഞ്ച്വറിയും ഉയര്‍ന്ന സ്കോറും കണ്ടത്തെിയതും ഇതേ മൈതാനത്തായിരുന്നു. 264 റണ്‍സ്. അതിനുപുറമെ ഐ.പി.എല്ലിലെ രണ്ടു സീസണുകളില്‍ മുംബൈ ഇന്ത്യന്‍സിനെ കലാശപ്പോരില്‍ കിരീടമണിയിച്ചതും ഈഡനില്‍. രഞ്ജി ട്രോഫിയില്‍ ഡബ്ള്‍ സെഞ്ച്വറി നേടിയതും ഈഡന്‍െറ നടുമുറ്റത്ത്. ആദ്യ ഇന്നിങ്സില്‍ രണ്ടു റണ്‍സിന് മടങ്ങിയപ്പോള്‍ ഈഡന്‍ രോഹിതിനെ കൈവിട്ടുവെന്ന് തോന്നിച്ചതാണ്. പക്ഷേ, ഉചിതമായ സമയത്ത് മികച്ച സ്കോര്‍ പടുത്ത് ഇന്ത്യന്‍ ഇന്നിങ്സിനെ താങ്ങാന്‍ രോഹിത് തന്‍െറ ഈഡന്‍ പ്രണയം പുറത്തെടുത്തു. ഏഴ് വിക്കറ്റിന് 128 എന്ന തലേദിവസത്തെ സ്കോറുമായി മൂന്നാം ദിവസം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡിനെ 200 കടക്കാന്‍ സഹായിച്ചത് വാലറ്റത്ത് ജീതന്‍ പട്ടേല്‍ കാഴ്ചവെച്ച പോരാട്ടമായിരുന്നു.

ഇടപാടുകാർക്കൊപ്പം കിടക്ക പങ്കിടുന്നത് സ്വന്തം കുട്ടിയുമൊത്ത്; ചെങ്ങന്നൂരിൽ ചേച്ചിയും അനിയത്തിയും നടത്തുന്ന പെൺവാണിഭം !

ഗോവിന്ദചാമിയുടെ പിന്നിൽ യഥാർത്ഥത്തിൽ ആരാണ്? സൗമ്യ വധക്കേസ്സിൽ ഗോവിന്ദചാമിയുടെ അഭിഭാഷകനായിരുന്ന അഡ്വ. ആളൂരിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments