വെസ്റ്റ് ഇന്‍ഡീസിനെതിരായി ഹൈദരാബാദില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ പത്ത് വിക്കറ്റിന്റെ വിജയം നേടിയ ഇന്ത്യ ടെസ്റ്റ് പരമ്പര 2-0ന് സ്വന്തമാക്കി. വിന്‍ഡീസ് ഉയര്‍ത്തിയ 72 റണ്‍സെന്ന ദുര്‍ബല വിജയലക്ഷ്യം മൂന്നാം ദിവസം 97 പന്തില്‍ ഇന്ത്യ മറികടന്നു. പൃഥ്വി ഷാ (54 പന്തില്‍ 33), ലോകേഷ് രാഹുല്‍ ( 53 പന്തില്‍ 33) എന്നിവര്‍ പുറത്താകാതെ നിന്നു. രാജ്കോട്ടില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്സ് ജയം നേടിയിരുന്നു.
56 റണ്‍സ് ഒന്നാം ഇന്നിംങ്സ് ലീഡ് വഴങ്ങിയ ശേഷം രണ്ടാം ഇന്നിംങ്സ് ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് 127 റണ്‍സിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തിയ പേസര്‍ ഉമേഷ് യാദവാണ് വിന്‍ഡീസിനെ തകര്‍ത്തത്. രണ്ടിന്നിംഗ്സിലുമായി ഉമേഷ് യാദവ് 10 വിക്കറ്റ് നേടി. രവീന്ദ്ര ജഡേജ മൂന്നും രവിചന്ദ്രന്‍ അശ്വിന് രണ്ടും വിക്കറ്റ് വീഴ്ത്തി.