HomeSportsഏഷ്യാ കപ്പ്‌: പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ഒന്‍പത് വിക്കറ്റിന്‍റെ തകർപ്പൻ ജയം

ഏഷ്യാ കപ്പ്‌: പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ഒന്‍പത് വിക്കറ്റിന്‍റെ തകർപ്പൻ ജയം

ഏഷ്യാകപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോറിലെ രണ്ടാം മത്സരത്തില്‍ പാകിസ്താനെ തോല്‍പ്പിച്ച്‌ ഇന്ത്യ ഫൈനലില്‍. പാക്കിസ്ഥാനെതിരെ ഒന്‍പതു വിക്കറ്റിനാണ് ഇന്ത്യ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാക്കിസ്ഥാന്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സ് എടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും ശിഖര്‍ ധവാന്‍റെയും സെഞ്ച്വറി നേട്ടത്തില്‍ 63 പന്ത് ബാക്കി നില്‍ക്കേ ഒരു വിക്കറ്റ് നഷ്ടത്തില്‍ വിജയപഥത്തിലെത്തി.

ഈ വിജയത്തോടെ ഫൈനലിലെത്തിയ ഇന്ത്യ സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ആദ്യ മത്സരത്തിലേതു പോലെ വലിയ തകര്‍ച്ച മുന്നില്‍ക്കണ്ട പാകിസ്ഥാന്‍ പൊരുതാനുള്ള സ്കോറിലേക്ക് കടന്നത് ക്യാപ്ടന്‍ സര്‍ഫ്രാസ് ഖാന്‍റെയും (44) മുന്‍ ക്യാപ്ടന്‍ ഷൊയ്ബ് മാലിക്കിന്‍റെയും (78) മികച്ച ബാറ്റിംഗിന്‍റെ പിന്‍ബലത്താലാണ്. 58/3 എന്ന സ്കോറില്‍ ക്രീസില്‍ ഒരുമിച്ച ഇരുവരും നാലാംവിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത് 107 റണ്‍സാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments