HomeSportsവനിതാ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കി ഇംഗ്ലണ്ട് ഫൈനലില്‍

വനിതാ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കി ഇംഗ്ലണ്ട് ഫൈനലില്‍

വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ട് ഫൈനലില്‍ കടന്നു. ആവേശകരമായ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ രണ്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇംഗ്ലണ്ടിന്റെ ഫൈനല്‍ പ്രവേശം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ രണ്ട് പന്തുകള്‍ ബാക്കി നില്‍ക്കെ 8 വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക ലക്ഷ്യം മറികടന്നു. അര്‍ദ്ധസെഞ്ചുറി നേടിയ സാറാ ടെയ്‌ലറാണ് ഇംഗ്ലണ്ടിന്റെ വിജയശില്‍പി. നാളെ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ സെമി വിജയികളെയാണ് ഫൈനലില്‍ ഇംഗ്ലണ്ട് നേരിടുക.

ഒന്നാം പന്ത് നഷ്ടപ്പെടുത്തി. രണ്ടാം പന്തില്‍ ഒരു റണ്ണടിച്ചു. മൂന്നാമത്തെ പന്തില്‍ ലോറ മാര്‍ഷ് പുറത്തായതോടെ മത്സരം കൂടുതല്‍ ആവേശത്തിലായി. എന്നാല്‍ നാലാം പന്ത് ബൗണ്ടിറിയിലേക്ക് പായിച്ച് അന്യഷ്രുസ്‌ബോള്‍ ഇംഗ്ലണ്ടിനെ ഫൈനലിലേക്ക് നയിച്ചു. വ്യാഴാഴ്ച്ച നടക്കുന്ന ഇന്ത്യഓസ്‌ട്രേലിയ സെമിയിലെ വിജയികളാകും ഫൈനലില്‍ ഇംഗ്ലണ്ടിന്റെ എതിരാളി. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ ലോറ വോള്‍വാര്‍ട്ട് (66), ഡു പ്രീസ് (പുറത്താകാതെ 76) എന്നിവരുടെ ഇന്നിങ്‌സാണ് ദക്ഷിണാഫ്രിക്കയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.

മൂന്നു തവണ ലോകകപ്പ് വിജയികളും മൂന്നു തവണ റണ്ണേഴ്‌സ് അപ്പുമായി ഇംഗ്ലീഷ് ടീം ഇത് ഏഴാം തവണയാണ് ഫൈനലിലെത്തുന്നത്. അവസാന ഓവറില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ മൂന്നു റണ്‍സ് വേണ്ടിയിരുന്നു.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments