HomeNewsLatest Newsനഴ്സിങ് വിദ്യാര്‍ഥികളുടെ സമരം അവസാനിപ്പിച്ചു; വിദ്യാര്‍ഥികള്‍ ജോലി ചെയ്യണമെന്ന കലക്ടറുടെ ഉത്തരവ് മരവിപ്പിച്ചു

നഴ്സിങ് വിദ്യാര്‍ഥികളുടെ സമരം അവസാനിപ്പിച്ചു; വിദ്യാര്‍ഥികള്‍ ജോലി ചെയ്യണമെന്ന കലക്ടറുടെ ഉത്തരവ് മരവിപ്പിച്ചു

കണ്ണൂര്‍ ജില്ലയിലെ നഴ്സിങ് വിദ്യാര്‍ഥികളുടെ സമരം അവസാനിപ്പിച്ചു. വിദ്യാര്‍ഥികള്‍ ജോലി ചെയ്യണമെന്ന കലക്ടറുടെ ഉത്തരവ് മരവിപ്പിച്ചതിനെ തുടർന്നാണ് സമരം അവസാനിച്ചത്. നഴ്സുമാരുടെ സമരം നടക്കുന്ന സ്വകാര്യ ആശുപത്രികളില്‍ വിദ്യാര്‍ഥികള്‍ ജോലി ചെയ്യണമെന്ന കലക്ടറുടെ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. തിങ്കളാഴ്ച പരിയാരം മെഡിക്കല്‍ കോളജില്‍ ആരംഭിച്ച നഴ്സിങ് വിദ്യാര്‍ഥികളുടെ സമരം മറ്റ് കോളജുകളിലെ വിദ്യാര്‍ഥികളും ഏറ്റെടുക്കുകയായിരുന്നു. പ്രതിഷേധം ശക്തമായിട്ടും ഉത്തരവ് പിന്‍വലിക്കാന്‍ കലക്ടര്‍ തയാറായില്ലായിരുന്നു. വിദ്യാര്‍ഥികളുമായി കലക്ടര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനാലാണ് ഇന്ന് വീണ്ടും ചര്‍ച്ച നടത്തിയത്. ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംയുക്ത സമരസമിതി കലക്ടറേറ്റിലേക്ക് ഇന്ന് മാര്‍ച്ച്‌ നടത്താൻ തീരുമാനിച്ചിരുന്നു. bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments