HomeNewsLatest Newsഐപിഎല്‍: റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 8 റണ്‍സിന്‍റെ തകർപ്പൻ ജയം

ഐപിഎല്‍: റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 8 റണ്‍സിന്‍റെ തകർപ്പൻ ജയം

ഐപിഎല്‍ 16-ാം സീസണിലെ റണ്‍ ഫെസ്റ്റായി മാറിയ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 8 റണ്‍സിന്‍റെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുന്നോട്ടുവെച്ച 227 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ഗ്ലെന്‍ മാക്‌സ്‌വെല്‍, ഫാഫ് ഡുപ്ലസി എന്നിവരുടെ വെടിക്കെട്ടില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ റോയലായി ഒരുവേള എത്തുമെന്ന് തോന്നിച്ചെങ്കിലും അവസാന ഓവറുകളില്‍ ധോണിയും കൂട്ടരും പിടിമുറുക്കിയതോടെ ബംഗളുരുവിന്റെ റൺ വേട്ട 218 റൺസിൽ അവസാനിച്ചു. ചെന്നൈക്കായി തുഷാര്‍ ദേശ്‌പാണ്ഡെ മൂന്നും മതീഷ പതിരാന രണ്ടും ആകാശ് സിംഗും മഹീഷ് തീക്‌ഷനയും മൊയീന്‍ അലിയും ഓരോ വിക്കറ്റും നേടി.

ആദ്യം ബാറ്റ് ചെയ്‌ത സിഎസ്‌കെ ദേവോണ്‍ കോണ്‍വേ, ശിവം ദുബെ എന്നിവരുടെ മിന്നല്‍ അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റിന് 226 റണ്‍സ് പടുത്തുയര്‍ത്തി. 16 റണ്‍സ് സ്കോര്‍ ബോര്‍ഡിലുള്ളപ്പോള്‍ റുതുരാജ് ഗെയ്‌ക്‌വാദിനെ നഷ്‌ടമായ ശേഷം സിക്‌സര്‍ മഴയുമായി തിരിച്ചെത്തുകയായിരുന്നു ചെന്നൈ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments