ഏഴ് സുരക്ഷാ ഫീച്ചറുകളോട് കൂടിയ പിവിസി പെറ്റ് ജി കാര്‍ഡിലുളള ലൈസന്‍സുകൾ കേരളത്തിൽ നാളെമുതൽ പ്രാബല്യത്തിൽ വരും. ക്യൂ ആര് കോഡ്, യു വി എംബ്ലം, സീരിയല്‍ നമ്പര്‍, ഗില്ലോച്ചെ പാറ്റേണ്‍, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, മൈക്രോ ടെക്സ്റ്റ്, ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക് എന്നിങ്ങനെയുളള 7 സുരക്ഷാ ഫീച്ചറുകളാണ് ഡ്രൈവിങ് ലൈസന്‍സില്‍ ഉണ്ടാവുക. രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റും സമാനതീതിയിലുളള കാര്‍ഡിലേക്ക് മാറ്റുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. സ്മാര്‍ട്ട് ഡ്രൈവിങ് ലൈസന്‍സ് കാര്‍ഡുകള്‍ ഏപ്രില്‍ 20ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്പോര്‍ട്ട് ഹൈവേയ്സിന്റെ മാനദണ്ഡ പ്രകാരമാണ് ഡ്രൈവിങ് ലൈസന്‍സിന്റെ കാര്‍ഡ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
സംസ്ഥാനത്ത് ഇനി ഡ്രൈവിങ് ലൈസൻസുകൾ സ്മാർട്ടാകും’ ; ഏഴ് സുരക്ഷാ ഫീച്ചറുകളോടെ പുതിയ സ്മാർട്ട് ലൈസൻസ് നാളെമുതൽ
RELATED ARTICLES