HomeSportsക്രിക്കറ്റ് ഓള്‍ സ്റ്റാര്‍ ലീഗ്: വോണിന്റെ ടീമിന് 6 വിക്കറ്റ് ജയം

ക്രിക്കറ്റ് ഓള്‍ സ്റ്റാര്‍ ലീഗ്: വോണിന്റെ ടീമിന് 6 വിക്കറ്റ് ജയം

ക്രിക്കറ്റ് ഓള്‍ സ്റ്റാര്‍ ലീഗ്: വോണിന്റെ ടീമിന് 6 വിക്കറ്റ് ജയം

ന്യൂയോര്‍ക്ക്: സച്ചിന്റെയും ഷെയ്ന്‍ വോണിന്റെയും നേതൃത്വത്തില്‍ നടക്കുന്ന ഓള്‍ സ്റ്റാഴ്‌സ് ക്രിക്കറ്റ് ലീഗിലെ ആദ്യ മത്സരത്തില്‍ സച്ചിന് മേല്‍ വോണിന് ജയം. ഷെയ്ന്‍ വോണിന്റെ വോണ്‍ വാരിയേഴ്‌സ് സച്ചിന്റെ, സച്ചിന്‍ ബ്ലാസ്‌റ്റേഴ്‌സിനെ ആറ് വിക്കറ്റിനാണ് തറ പറ്റിച്ചത്. മികച്ച രീതിയില്‍ ബാറ്റ് ചെയ്തു തുടങ്ങിയ സച്ചിനെ 26 റണ്‍സില്‍ പിടിച്ചു കെട്ടാനും ഷെയ്ന്‍ വോണിനായി. വോണ്‍ തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്.

ടോസ് നേടിയ വോണ്‍ വാരിയേഴ്‌സ് സച്ചിന്‍ ബ്ലാസ്‌റ്റേഴ്‌സിനെ ബാറ്റിങിന് അയച്ചു. സെവാഗ് 250 സ്‌ട്രൈക്ക് റേറ്റില്‍ 22 പന്തില്‍ നിന്ന് 55 റണ്‍സെടുത്തു. സച്ചിന്‍ 27 പന്തില്‍ 26 റണ്‍സെടുത്ത് നില്‍ക്കെ വോണിന്റെ പന്തില്‍ ഴാക്ക് കാലിസിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്. ലിറ്റില്‍ മാസ്റ്ററുടെ ഒരു സെഞ്ച്വറി കൂടി കാണാമെന്ന് പ്രതീക്ഷിച്ചെത്തിയ ആരാധകര്‍ നിരാശരായി . പിന്നീട് ബാറ്റ് ചെയ്യാനെത്തിയവരില്‍ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് ഇതിഹാസങ്ങളിലൊരാളായ ബ്രിയാന്‍ ലാറക്കടക്കം കാര്യമായി ഒന്നും ചെയ്യാനായില്ല. എട്ട് പന്തില്‍ നിന്ന് ഒരു റണ്‍സ് മാത്രം സ്‌ക്കോര്‍ ചെയ്തു നില്‍ക്കെ ലാറയെ വോണ്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി.

മറുപടി ബാറ്റിങിനിറങ്ങിയ വോണ്‍ വാരിയേഴ്‌സിന്റെ തുടക്കം അത്ര ഭദ്രമായിരുന്നില്ല. ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത ഴാക്ക് കാലിസ് 12 പന്തില്‍ നിന്ന് 13 റണ്‍സെടുത്ത് നില്‍ക്കെ റണ്‍ ഔട്ടായപ്പോള്‍ മാത്യൂ ഹെയ്ഡനെ ഷൊയ്ബ് അക്തര്‍ മടക്കി. പക്ഷെ പിന്നീട് എത്തിയ റിക്കി പോണ്ടിങ് തന്റെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ബാറ്റ് ചെയ്തത്. 29 പന്തില്‍ നിന്ന് 41 റണ്‍സെടുത്ത കുമാര സങ്കക്കാര പോണ്ടിങിന് മികച്ച പിന്തുണ നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments