ഫിഫ റാങ്കിംഗില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് മുന്നേറ്റം. ടീം ഇന്ത്യ മൂന്നു സ്ഥാനം മുന്നേറി 102ല്‍ എത്തി. 2017 അവസാനം പ്രസിദ്ധീകരിച്ച റാങ്കിംഗ് പട്ടിക പ്രകാരം നൂറ്റിയഞ്ചാം സ്ഥാനത്തായിരുന്നു ടീം ഇന്ത്യ.
ഇന്ത്യയുടെ റേറ്റിങ് പോയിന്റ് 13 എണ്ണം വര്‍ദ്ധിച്ച് 333ല്‍ എത്തി. സ്റ്റീഫണ്‍ കോണ്സ്റ്റാന്റൈന് പരിശീലിപ്പിക്കുന്ന ഇന്ത്യ കഴിഞ്ഞ വര്‍ഷം കളിച്ച ഒമ്ബതില്‍ ഏഴെണ്ണവും വിജയിച്ചിരുന്നു. രണ്ടു മല്‍സരങ്ങള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു. ഏഷ്യയില്‍ പതിന്നാലാം സ്ഥാനത്താണ് ഇന്ത്യ. ഇറാനാണ് ഏഷ്യയില്‍ ഒന്നാമത്. അതേസമയം ഫിഫ റാങ്കിംഗില്‍ ഒന്നാം സ്ഥാനം ജര്‍മ്മനി നിലനിര്‍ത്തിയിട്ടുണ്ട്. ബ്രസീല്‍ രണ്ടാമതും യൂറോപ്യന്‍ ചാംപ്യന്മാരായ പോര്‍ച്ചുഗല്‍ മൂന്നാം സ്ഥാനത്തുമാണ്.