HomeNewsLatest Newsപാറ്റൂര്‍ കേസ്: മുന്‍ വിജിലന്‍സ് ഡയറക്ടർ ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

പാറ്റൂര്‍ കേസ്: മുന്‍ വിജിലന്‍സ് ഡയറക്ടർ ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

പാറ്റൂര്‍ കേസില്‍ മുന്‍ വിജിലന്‍സ് ഡയരക്ടറായിരുന്ന ജേക്കബ് തോമസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഊഹാപോഹങ്ങളാണ് ജേക്കബ് തോമസ് വസ്തുതകളായി അവതരിപ്പിക്കുന്നതെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ജനുവരി എട്ടാം തിയ്യതി കേസ് പരിഗണിച്ചപ്പോഴും ഹൈക്കോടതി ജേക്കബ് തോമസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പാറ്റൂര്‍ ഭൂമിഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കത്തതിനായിരുന്നു വിമര്‍ശം. കേസ് എടുക്കുന്നതിനു മുന്‍പ് വിജിലന്‍സ് ഡിവൈഎസ്പി സമര്‍പ്പിച്ച ത്വരിതാന്വേഷണ റിപ്പോര്‍ട്ട് അടുത്ത ബുധനാഴ്ച ഹാജരാക്കാനും ഹൈക്കോടതി നിര്‍ദേശം നല്‍കി.

പാറ്റൂര്‍ ഭൂമിയിടപാട് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ ആണ് വിമര്‍ശനം. പാറ്റൂര്‍ കേസിലെ ഭൂമി പതിവ് രേഖകള്‍ അപൂര്‍ണ്ണമാണ് എന്ന് വിജിലന്‍സ് ഡയറക്ടര്‍ ആയിരിക്കെ ജേക്കബ് തോമസ് ലോകായുക്തയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.ഇതിന്മേല്‍ ഹൈക്കോടതി ജേക്കബ് തോമസിനെ വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു.

നേരത്തെയും ജേക്കബ് തോമസിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. കേസില്‍ റിപ്പോര്‍ട്ട് ഹാജരാക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും ഹാജരാക്കിയില്ലെന്നായിരുന്നു നേരത്തെ വിമര്‍ശിച്ചത്. ഭൂപതിവ് രേഖ വ്യാജമെന്ന് ജേക്കബ് തോമസ് അറിയിച്ചിരുന്നു. ഇതിന്മേല്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടും നല്‍കുന്നില്ലെന്ന് കോടതി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments