HomeSportsദക്ഷിണാഫ്രിക്കയെ കറക്കി വീഴ്ത്തി ഇന്ത്യ

ദക്ഷിണാഫ്രിക്കയെ കറക്കി വീഴ്ത്തി ഇന്ത്യ

നാഗ്പൂര്‍: നാഗ്പൂര്‍ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ ഇന്ത്യ 124 റണ്‍സിന് തോല്‍പിച്ചു. ഇന്ത്യ ഇതോടെ 2-0ന് പരമ്പര സ്വന്തമാക്കി. ബെംഗളൂരുവില്‍ നടന്ന രണ്ടാം ടെസറ്റ് മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഏകദിന, ട്വന്റി-20 പരമ്പരകള്‍ കൈവിട്ട ഇന്ത്യക്ക് അഭിമാന പോരാട്ടമായിരുന്നു ടെസ്റ്റ് പരമ്പരയിലേത്. ഒരു ദശാബ്ദത്തിന് ശേഷമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കക്ക് എതിരെ പരമ്പര നേടുന്നത്.

സ്‌കോര്‍: ഇന്ത്യ- 215, 173; ദക്ഷിണാഫ്രിക്ക- 79; 185.

സ്പിന്നര്‍മാര്‍ തന്നെയാണ് ഇന്ത്യക്ക് നാഗ്പൂരിലും ജയമൊരുക്കിയത്. രണ്ടാമിന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകള്‍ അശ്വിനും (7/66) അമിത് മിശ്രയും (3/51) പങ്കിട്ടു. ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നേടിയ അശ്വിന് ഇതോടെ ടെസ്റ്റിലെ ആകെ വിക്കറ്റ് നേട്ടം 12 ആയി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments