HomeMake It Modernഉമ്മാന്റെ കൂടെ ഒരു നോമ്പുകാലം

ഉമ്മാന്റെ കൂടെ ഒരു നോമ്പുകാലം

അത്താഴത്തിന് എണീക്കാൻ കുറച്ച് സമയം വൈകിയപ്പോഴേക്കും ഞാൻ ഉമ്മയോട് ദേഷ്യപ്പെട്ടു. ‘നിങ്ങക്കൊന്ന് നേരത്തെ വിളിച്ചൂടെ?’ ഉമ്മ ഒന്നും പറഞ്ഞില്ല… മുഖം കനപ്പിച്ച് ടേബിളില് നോക്കിയപ്പോ ഭക്ഷണമെല്ലാം നല്ല ചൂട്. എന്ത് കൊണ്ട് വിളിക്കാന് വൈകിയെന്ന് ഉമ്മ പറയാതെ പറയുന്നു.അറിയാതെ കണ്ണു നിറഞ്ഞു പോയി. ഇതൊക്കെ ഉണ്ടാക്കാന് ഉമ്മ എത്ര നേരത്തെ എണീറ്റുകാണും.

അതോ ഉമ്മ ഇന്നലെ ഉറങ്ങീലെ.??
ഉമ്മാന്റെ മുഖത്തേക്കൊന്നു നോക്കി… .ഉമ്മ പുഞ്ചിരിക്കുന്നു..എന്റെ എല്ലാ ദേഷ്യവും അലിഞ്ഞില്ലാതാവുന്നത് ഞാനറിഞ്ഞു.

ശാസനയും സ്നേഹവും നിറഞ്ഞ ഉമ്മാന്റെ വാക്കുകളാണ് ഉളളില് തട്ടുന്നത്. “നന്നായി കഴിക്ക് മോനെ, അല്ലെങ്കിൽ ക്ഷീണിക്കും”

‘നീ ഇരിക്കുന്നില്ലെ?’ ഉപ്പാന്റെ പതിവ് ചോദ്യം. ‘ബാങ്ക് കൊടുക്കാന് ഇനിയും സമയമുണ്ടലോ . ഞാന് ഇരുന്നോളാം. എന്റെ മുഖത്ത് ക്ഷീണം വരാതിരിക്കാൻ എന്നെ ഊട്ടുമ്പൊളും സ്വന്തം വയറു നിറക്കാന് മറക്കുന്നു എന്ടെ ഉമ്മ..

ആരോടും പരാതിയില്ല ……പരിഭവമില്ല. ..

എപ്പോഴും പുഞ്ചിരി മാത്രം

നോമ്പ് തുറക്കാനുളള വിഭവങ്ങളുണ്ടാക്കണം ഉമ്മാക്ക് ഇരിക്കാന് സമയമില്ല . . യാതൊരു ക്ഷീണവുമില്ലാതെ ഓടി നടക്കുമ്പൊളും ഉമ്മ എന്നെയും നോക്കും ‘എന്റെ മോന് വല്ലാതെ ക്ഷീണിച്ചു ലെ?

നോമ്പ് തുറന്നപ്പോള് കറിയിലൊരല്പ്പം ഉപ്പ് കൂടിയപ്പോ എനിക്ക് ദേഷ്യം “ഇതൊക്കെ പാകത്തിനു നോക്കി ഇട്ടൂടെ”

ഉപ്പിന്റെ അളവ് കൂടിയോ എന്ന് നോമ്പ് തുറക്കാതെ ഉമ്മാക്ക് എങ്ങനെ അറിയാന് എന്ന് ഞാന് ചിന്തിച്ചില്ല. . .
എന്നിട്ടും . . ചീത്ത പറഞ്ഞതിലേറെ കറിയിൽ ഉപ്പ് കൂടിപ്പോയ സങ്കടം ഉമ്മാന്റെ മുഖത്ത്. .

‘ഇന്ന് എന്ത് ജ്യൂസാണുമ്മാ ?? ‘ ജ്യൂസിലേക്ക് കൊതിയോടെ നോക്കുമ്പോൾ ഉമ്മ പറയും “എനിക്ക് ജ്യൂസ് ഇഷ്ടമല്ല. . എനിക്കുള്ളത് കൂടി മോന് കുടിച്ചോ… ” പക്ഷേ ബാക്കി വരുന്ന ജൂസ് രാത്രി വൈകിയാൽ ഉമ്മ കുടിക്കുന്നു അപ്പളാ എനിക്ക് മനസിലായത് ഉമ്മാക്ക് ജൂസ് ഇഷ്ടല്ലാഞ്ഞിട്ടല്ല

എന്ടെ പുഞ്ചിരി കണ്ടപ്പോള് ഉമ്മാന്റെ കണ്ണുകൾക്ക് എന്തൊരു തിളക്കം . . . . .

എന്റെ സന്തോഷത്തിലൂടെ അതിന്റെയെല്ലാം രുചി കണ്ടറിഞ്ഞു ഉമ്മ . .

എന്താണ് ഞാനെന്റെ ഉമ്മക്ക് പകരം വെക്കുക. . .
സ്നേഹത്തിന് ജീവനൂതിയതാണ് എന്റെ ഉമ്മ. . . .
ഉമ്മാന്റെ കണ്ണിലും കൈകളിലും ഞാനത് തൊട്ടറിഞ്ഞു. . .
ഉമ്മാക്ക് ഒരു അസുഖം വന്നാല് ഞാനറിയില്ല. . ഉമ്മ പറയില്ല. . .

എന്നിട്ടും എനിക്കൊരു പനി വന്നാല് എന്നെക്കാളും വേദന ഉമ്മാക്ക്. ഞാന് ഭക്ഷണം കഴിച്ചില്ലെങ്കില് വിശപ്പ് ഉമ്മാക്ക്. . . . ഞാന് കരഞ്ഞാല് കണ്ണീര് ഉമ്മാന്റെ കണ്ണില്. . .

ജീവന് പകുതി ഉമ്മ എനിക്ക് തന്ന പോലെ. .ഉമ്മാക്ക് പകരം ഉമ്മ മാത്രം എന്തൊക്കെ ഈ ദുനിയാവിൽ ഉമ്മാക്ക് കൊടുത്താലും എന്തൊക്കെ ഖിദ് മത്ത് ഉമ്മാക്ക് ചെയത് കൊടുത്താലും ചെറുപ്പത്തിൽ നമുക്ക് തന്ന ആ മുലപ്പാലിന് ,നമുക്ക് വേണ്ടി ഒഴിച്ച ഉറക്കിന് പകരമാകോ ? ഒരിക്കലുമില്ല എന്നിട്ടാ ഫോൺ ചെയ്യുമ്പോ രണ്ട് മിനുട്ട് ഉമ്മാനോട് സംസാരിക്കാൻ പിശുക്ക്. ചോയ്ച്ചാ പറീം ഉമ്മാക്ക് ശരിക്ക് കേക്കൂല ,ഉമ്മ പറഞ്ഞാ തിരീല

*നമൾ പറഞാൽ ഉമ്മക്ക് തിരിയാത്ത ഒരു കാലണ്ടായ്ന്നു* അന്ന് ഉമ്മ തിരിയുന്ന പോലെ അഭിനയിച്ച് അഡ്ജസ്റ്റു ചെയ്തു. ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കേറിയാൽ കഴുത്തിൽ കത്തി വെച്ച ബില്ല് വന്നാലും ടിപ്പ് കൊടുക്കാതെ പോരാൻ നമ്മളെ കിബ്ർ സമ്മതിക്കൂല *ടിപ്പിന് പകരം ഉമ്മാക്ക് ഒരു ചുംബനങ്കിലും ഭക്ഷണണ്ടാക്കി തന്ന വകയിൽ നമ്മൾ കൊടുത്തിട്ടുണ്ടോ?* നാം ഒരോരുത്തരും ചിന്തിക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments