HomeNewsTHE BIG BREAKING'ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്നു, ‘പ്രോട്ടോക്കോള്‍ പാലിക്കുന്നില്ല' ; ഗവർണർക്കെതിരെ കേന്ദ്രത്തിനും രാഷ്ട്രപതിക്കും കേരളത്തിന്റെ കത്ത്‌

‘ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്നു, ‘പ്രോട്ടോക്കോള്‍ പാലിക്കുന്നില്ല’ ; ഗവർണർക്കെതിരെ കേന്ദ്രത്തിനും രാഷ്ട്രപതിക്കും കേരളത്തിന്റെ കത്ത്‌

ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള പോര് മുറുകുന്നതിനിടെ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നും ക്രമസമാധാന പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേന്ദ്രത്തിനും രാഷ്ട്രപതിക്കും കത്തയച്ച് സംസ്ഥാനസര്‍ക്കാര്‍. കോഴിക്കോട് മിഠായി തെരുവില്‍ ഗവര്‍ണറുടെ അപ്രഖ്യാപിത സന്ദര്‍ശനവും ചൂണ്ടിക്കാട്ടിയാണ് കത്തിലെ പരാമര്‍ശങ്ങള്‍. വിഐപി എന്ന നിലയിലുള്ള പ്രോട്ടക്കോള്‍ ഗവര്‍ണര്‍ ലംഘിച്ച് യാത്ര ചെയ്‌തെന്നും അതുണ്ടാക്കുന്ന ക്രമസമാധാന പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് കത്ത്. രാഷ്ട്രപതിയെ അഡ്രസ് ചെയ്തുകൊണ്ടുള്ള കത്തില്‍ ഗവര്‍ണര്‍ ഭരണഘടന ചുമതല വഹിക്കുന്നില്ലെന്നും വ്യക്തമാക്കുന്നു. കത്തയച്ചത് കഴിഞ്ഞ ദിവസമാണെങ്കിലും ഈ വിവരം സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നില്ല.

എസ്എഫ്‌ഐയെ അടക്കം വെല്ലുവിളിച്ച്, സര്‍ക്കാരിനോടുള്ള വെല്ലുവിളിയെന്ന നിലയിലാണ് ഗവര്‍ണര്‍ പ്രോട്ടോക്കോള്‍ പാലിക്കാതെ കോഴിക്കോട് മിഠായി തെരുവില്‍ ജനങ്ങളുടെ നടുവിലേക്കിറങ്ങിയത്. തനിക്കെതിരെ പ്രതിഷേധിക്കുന്ന മാനാഞ്ചിറ മൈതാനത്തും ഗവര്‍ണറെത്തി. തനിക്ക് പൊലീസ് സംരക്ഷണം ആവശ്യമില്ലെന്നും നഗരത്തിലേക്ക് ഇറങ്ങുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. മിഠായി തെരുവില്‍ കച്ചവടക്കാരില്‍ നിന്ന് ഹല്‍വ രുചിച്ചും ആളുകള്‍ക്കൊപ്പം ഫോട്ടെയെടുത്തുമായിരുന്നു ഗവര്‍ണറുടെ നടപടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments