HomeMake It Modernനഷ്ടപെട്ട എന്റെ പേഴ്‌സ്

നഷ്ടപെട്ട എന്റെ പേഴ്‌സ്

ഒരിക്കല്‍ ട്രെയിനിലെ ടിക്കറ്റ് പരിശോധകന് കംപാര്‍ട്ട്‌മെ ന്റില്‍ നിന്ന് ഒരു കീറിയ പേഴ്‌സ് ലഭിച്ചു. ആരുടേതാണ് അതെന്നറിയാന്‍ പേഴ്‌സ് തുറന്നുനോക്കി. കുറച്ചു ചില്ലറ തുട്ടുകളും യേശുവിന്റെ ഒരു ചിത്രവും ഉണ്ടായിരുന്നു. ആ പേഴ്‌സ് ഉയര്‍ത്തിപ്പിടിച്ച് അയാള്‍ യാത്രക്കാരോട് ചോദിച്ചു: ആരുടേതാണീ പേഴ്‌സ്?

75 വയസുപ്രായം തോന്നിക്കുന്ന വൃദ്ധന്‍ പറഞ്ഞു: ”സര്‍ അതെന്റേതാണ്. ദയവായി എനിക്കു തരിക.”

”ഇത് താങ്കളുടേതാണെന്നതിന് എന്താണ് തെളിവ്?” ടിക്കറ്റ് പരിശോധകന്‍ ചോദിച്ചു.
ഒരു പുഞ്ചിരിയോടെ വൃദ്ധന്‍ പറഞ്ഞു: ”അതിലൊരു പടമുണ്ട്- യേശുക്രിസ്തുവിന്റെ പടം.”

എന്നാല്‍, പരിശോധകന്‍ പേഴ്‌സ് കൊടുത്തില്ല. ”ആര്‍ക്കു വേണമെങ്കിലും യേശുവിന്റെ പടം പേഴ്‌സില്‍ സൂക്ഷിക്കാം. അതില്‍ എന്ത് പ്രത്യേകതയാണുള്ളത്? എന്തുകൊണ്ട് നിങ്ങളുടെ പടം പേഴ്‌സില്‍ സൂക്ഷിക്കുന്നില്ല?”
ഒരു നെടുവീര്‍പ്പോടെ വൃദ്ധന്‍ പറഞ്ഞു:
”ഈ പേഴ്‌സ് എന്റെ പിതാവാണ് എനിക്കു നല്കിയത്. ആദ്യം മാതാപിതാക്കളുടെ ചിത്രം ഞാന്‍ ഇതില്‍ സൂക്ഷിച്ചു. യൗവനത്തിലെത്തിയപ്പോള്‍ അതുമാറ്റി എന്റെ ചിത്രം ഞാനിതില്‍ വച്ചു. വിവാഹശേഷം, സുന്ദരിയായ എന്റെ ഭാര്യയുടെ ചിത്രം എന്റെ ചിത്രത്തിനു പകരം വച്ചു. പിന്നീട് എനിക്കൊരു കുഞ്ഞുണ്ടായപ്പോള്‍ മാലാഖയെപ്പോലിരുന്ന ആ കുഞ്ഞിന്റെ ചിത്രം ഞാന്‍ പേഴ്‌സില്‍ വച്ചു. ”കണ്ണീര്‍ തുടച്ചുകൊണ്ട് വൃദ്ധന്‍ തുടര്‍ന്നു. ”എന്റെ മാതാപിതാക്കള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചു. കഴിഞ്ഞ വര്‍ഷം ഭാര്യ മരിച്ചു. മകനാകട്ടെ വളരെ തിരക്കിലാണ്. എന്നെ വന്നു കാ ണാന്‍പോലും അവന് സമയമില്ല. ഹൃദയത്തോടു ചേര്‍ത്തുവച്ച അവരെല്ലാം ഇപ്പോള്‍ അകലെയാണ്. അതുകൊണ്ട് ഞാന്‍ യേശുവിന്റെ ചിത്രം പേഴ്‌സില്‍ വച്ചു. അവിടുന്നാണ് ഇപ്പോള്‍ എന്റെ കൂട്ടുകാരന്‍. അവിടുന്ന് എന്നെ ഒരിക്കലും ഉപേക്ഷിക്കില്ല. ഇപ്പോഴത്തേതുപോലെ കര്‍ത്താവിനെ ചെറുപ്പത്തില്‍ സ്‌നേഹിച്ചിരുന്നുവെങ്കില്‍ ഞാന്‍ ഒരിക്കലും അനാഥനാകുമായിരുന്നില്ല.”

ടിക്കറ്റ് പരിശോധകന്‍ ഒരക്ഷരം ഉരിയാടാതെ പേഴ്‌സ് വൃദ്ധന് തിരിച്ചുകൊടുത്തു. അടുത്ത സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ അവിടെയിറങ്ങിയ അയാള്‍ പ്ലാറ്റ്‌ഫോമിലെ പുസ്തക കച്ചവടക്കാരനോട് ചോദിച്ചു:
”എനിക്കു യേശുക്രിസ്തുവിന്റെ ഒരു ചി വേണം. പേഴ്‌സില്‍ സൂക്ഷിക്കാനാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments