HomeNewsVideo-Newsപ്രേമിച്ചയാൾ 'തേച്ചാൽ' എന്തുചെയ്യും ? വൈറലായി അമ്മൂമ്മയുടെ കലക്കൻ മറുപടി ! വീഡിയോ

പ്രേമിച്ചയാൾ ‘തേച്ചാൽ’ എന്തുചെയ്യും ? വൈറലായി അമ്മൂമ്മയുടെ കലക്കൻ മറുപടി ! വീഡിയോ

ആത്മാര്‍ത്ഥമായ പ്രണയം നഷ്ടപ്പെടുമ്പോള്‍ അതില്‍ വേദന അനുഭവപ്പെടാം. ഇതുമൂലം ജീവിതം തന്നെ നഷ്ടപ്പെട്ടവരുണ്ട്. കാരണം ബ്രേക്കപ്പുണ്ടാക്കുന്ന മാനസികാഘാതം പിന്നീട് മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ജോലി, കുടുംബം, സൗഹൃദങ്ങള്‍, സാമൂഹിക ജീവിതം എന്നിങ്ങനെ എല്ലാം കയ്യില്‍ നിന്ന് നഷ്ടമായിപ്പോകുകയും ചെയ്യുന്ന അവസ്ഥയിലേക്ക് ചിലരെങ്കിലും എത്തുന്നുണ്ട്. എന്നാൽ, വിതം തീര്‍ന്നുവെന്ന് ചിന്തിച്ച് ഡിപ്രഷനടിച്ച് ഇരിക്കുന്നവര്‍ക്കെല്ലാം ഏറെ പ്രതീക്ഷ പകരുന്ന ആശ്വാസമാകുന്ന ഒരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ണ്ടന്‍റ് ക്രിയേറ്ററായ കാവ്യ മാഥൂര്‍ ആണ് രസകരമായ, എന്നാല്‍ ഏറെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന വീഡിയോ പങ്കിട്ടത്. കാവ്യയുടെ അമ്മൂമ്മയാണിതെന്നാണ് പരിചയപ്പെടുത്തുന്നത്. ‘ഒരാള്‍ പോയാലെന്താണ്, അടുത്തയാളെ അന്വേഷിക്കണം. എന്തിന് വേണ്ടി, ആര്‍ക്ക് വേണ്ടി ദുഖിക്കണം. ആകെയുള്ള ഒരേയൊരു ജീവിതം സങ്കടപ്പെട്ട് കളയുവാനുള്ളതാണോ? ഇവിടെയെന്താ ആണ്‍കുട്ടികള്‍ക്ക് പഞ്ഞമാണോ, ഒരാള്‍ പോയാല്‍ വേറെ ആള്‍ വരും. അതും മറ്റെയാളെക്കാള്‍ വളരെ നല്ല ആളായിരിക്കും വരുന്നത്…’- അമ്മൂമ്മ പറയുന്നു. വീഡിയോ കാണാം

https://www.instagram.com/reel/Cs5sSO3POc5/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments