HomeNewsVideo-News'ഞങ്ങൾ പ്രണയിക്കുന്നു' ; മുതലയെ വിവാഹം കഴിച്ച് മേയർ ! അണിഞ്ഞൊരുങ്ങി നവവധുവായി മുതല !...

‘ഞങ്ങൾ പ്രണയിക്കുന്നു’ ; മുതലയെ വിവാഹം കഴിച്ച് മേയർ ! അണിഞ്ഞൊരുങ്ങി നവവധുവായി മുതല ! വീഡിയോ

മുതലയെ വിവാഹം കഴിച്ച് മെക്‌സിക്കൻ മേയർ. വെള്ളിയാഴ്ച ഗംഭീരമായ ചടങ്ങിലായിരുന്നു മേയർ മുതലയെ മിന്നുകെട്ടിയത്. മുതലയെ വിവാഹം കഴിക്കുന്നത് പരമ്പരാഗത മെക്‌സിക്കൻ ആചാരമാണ്. ഈ ആചാരത്തിന്റെ ഭാഗമായാണ് മേയർ മുതലയെ വിവാഹം കഴിച്ചത്. തെക്കൻ മെക്‌സിക്കോയിലെ സാൻ പെഡ്രോ ഹുവാമെലുല നഗരത്തിന്റെ മേയറായ വിക്ടർ ഹ്യൂഗോ സോസയാണ് മുതലയെ വിവാഹം കഴിച്ചത്. പ്രണയമില്ലാതെ ആർക്കും പരസ്പരം വിവാഹം കഴിക്കാൻ സാധിക്കില്ല. ഞങ്ങൾ പരസ്പരം സ്‌നേഹിക്കുന്നു. അതാണ് പ്രധാനം എന്നാണ് വിവാഹശേഷം മേയർ പറഞ്ഞത്. മുതല വധുവിനെ രാജകുമാരി എന്നാണ് ഇവിടെയുള്ള ആളുകൾ വിളിക്കുന്നത്. 230 വർഷമായി ചോണ്ടൽ, ഹുവാവേ തദ്ദേശീയ വിഭാഗങ്ങൾ തമ്മിലുള്ള സമാധാനത്തിന്റെ സ്മരണാർത്ഥം ഈ വിവാഹ ചടങ്ങ് നടത്തിവരുന്നു. വീഡിയോ കാണാം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments