HomeNewsVideo-Newsടൈറ്റൻ അന്തർവാഹിനി കാണാതാവുന്നതായി 17 വർഷം മുൻപ് നടന്ന ടിവി ഷോയിലെ പ്രവചനം വൈറലാകുന്നു; വീഡിയോ...

ടൈറ്റൻ അന്തർവാഹിനി കാണാതാവുന്നതായി 17 വർഷം മുൻപ് നടന്ന ടിവി ഷോയിലെ പ്രവചനം വൈറലാകുന്നു; വീഡിയോ കാണാം

ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനുളള യാത്രയ്ക്കിടെ ടൈറ്റൻ അന്തർവാഹിനി പൊട്ടിത്തെറിച്ചതായും യാത്രക്കാർ മരണപ്പെട്ടതായും സ്ഥിരീകരിച്ച് വാർത്തകൾ ഇന്ന് പുറത്തു വന്നിരുന്നു. അവശിഷ്ടങ്ങൾ ആരുടേതാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് വിദഗ്ധർ. പതിനായിരം ചതുരശ്ര മൈൽ കടലിൽ തിരച്ചിൽ തുടരുകയാണ്. ഇതിനിടെ, ഈ അപകടം 17 വർഷം മുമ്പ് 2006 ൽ പ്രവചിക്കപ്പെട്ടതാണെന്ന റിപ്പോർട്ട്പുറത്തുവരുന്നു. സിംപ്‌സണിന്റെ ഒരു ആനിമേറ്റഡ് വീഡിയോ ഷോയിലാണ് ഇത് പ്രവചിക്കപ്പെട്ടത് എന്നാണു റിപ്പോർട്ട്. 2006ലാണ് ഈ പരിപാടി ടിവിയിൽ വന്നത്. അതിന്റെ പതിനേഴാം സീസണിന്റെ പത്താം എപ്പിസോഡിന്റെ തലക്കെട്ട് ‘ഹോമേഴ്സ് പാറ്റേണിറ്റി കുട്ട്’ എന്നായിരുന്നു. ഈ എപ്പിസോഡിൽ ഹോമർ സിംപ്സൺ തന്റെ പിതാവ് എന്ന് വിശ്വസിക്കുന്നയാളുമായി ചേർന്ന് കടലിൽ നിധി വേട്ടയ്ക്ക് പോകുന്നതും തുടർന്ന് അന്തർവാഹിനി അപകടത്തിപ്പെടുന്നതുമാണ് കാണിക്കുന്നത്. വീഡിയോ കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments