ആക്രമിക്കാനെത്തിയ കഴുതപ്പുലിക്കുനേരെ തന്റെ കുഞ്ഞിനെ രക്ഷിക്കായി ഒരു അമ്മ ജിറാഫ് നടത്തുന്ന ശക്തമായ പോരാട്ടമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അമ്മ ജിറാഫിനൊപ്പം നിന്ന് ഒരു കുഞ്ഞു ജിറാഫ് പുല്ല് തിന്നുന്നത് വീഡിയോയിൽ കാണാം. പെട്ടന്ന് അവയുടെ സമീപത്തേയ്ക്ക് ഒരു കഴുതപ്പുലി എത്തുകയായിരുന്നു. അപകടം മണത്ത അമ്മ ജിറാഫ് കുഞ്ഞിനെ സുരക്ഷിതമായി തന്റെ കാലുകൾക്ക് ഇടയിലാക്കുന്നു. പെട്ടന്ന് കഴുതപ്പുലി കുഞ്ഞു ജിറാഫിനെ ആക്രമിക്കാനായി അതിനു നേർക്ക് ചാടാൻ ശ്രമിക്കുന്നു. പിന്നാലെ അമ്മ ജിറാഫ് കുഞ്ഞിനെ തന്റെ കാലുകൾ കൊണ്ട് പിന്നിലേക്ക് തള്ളി സുരക്ഷിതനാക്കി കഴുതപ്പുലിക്ക് നേരെ കുതിക്കുന്നു. അപ്രതീക്ഷിതമായ ആ ആക്രമണത്തിൽ കഴുതപ്പുലി ഭയന്ന് ഓടുന്നതാണ് വീഡിയോ.
Mother giraffe protects her baby from a hyena
🎥 wild.animalpower pic.twitter.com/wvSeY49iSf— Gabriele Corno (@Gabriele_Corno) June 21, 2023