HomeNewsVideo-Newsക്രിക്കറ്റ് ലോകത്ത് വീണ്ടും വിവാദമുയർത്തി ഒരു മങ്കാദിംഗ്‌ ; ഏറ്റുമുട്ടി ആരാധകര്‍- വീഡിയോ

ക്രിക്കറ്റ് ലോകത്ത് വീണ്ടും വിവാദമുയർത്തി ഒരു മങ്കാദിംഗ്‌ ; ഏറ്റുമുട്ടി ആരാധകര്‍- വീഡിയോ

ക്രിക്കറ്റ് ലോകത്ത് വീണ്ടും വിവാദമുയർത്തി ഒരു മങ്കാദിങ്. അണ്ടര്‍ 19 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പാപുവ ന്യൂ ഗിനിയയും ഇന്തോനേഷ്യയും തമ്മിലുള്ള മത്സരത്തിലായിരുന്നു വിവാദ സംഭവം. മത്സരത്തില്‍ നോണ്‍‌സ്‌ട്രൈക്കര്‍ എന്‍ഡിലെ താരത്തെ റണ്ണൗട്ടാക്കാന്‍ ശ്രമിച്ചതാണ് പുതിയ വിവാദത്തിന് വഴിതുറന്നത്. പാപുവ ന്യൂ ഗിനിയയുടെ ഇന്നിംഗ്‌സിലെ 39-ാം ഓവറിലായിരുന്നു വിവാദ സംഭവം. ബൗളറായ പ്രനാത ഓവറിലെ നാലാം പന്തില്‍ ഗുബാ തബോയെ നോണ്‍-സ്ട്രൈക്ക് എന്‍ഡില്‍ റണ്ണൗട്ടാക്കുകയായിരുന്നു. ഫീല്‍ഡ് അംപയര്‍ ഔട്ട് വിളിച്ചതോടെ ഇന്തോനേഷ്യന്‍ ടീമാകെ വിക്കറ്റാഘോഷം തുടങ്ങി. മത്സരത്തില്‍ പാപുവ ന്യൂ ഗിനിയയുടെ അവസാന വിക്കറ്റ് കൂടിയായിരുന്നു ഇത് എന്നതിനാല്‍ ഇന്നിംഗ്‌സ് 221 റണ്‍സില്‍ അവസാനിച്ചു. ഈ വിക്കറ്റ് വലിയ വിവാദമായെങ്കിലും മറുപടി ബാറ്റിംഗില്‍ ഇന്തോനേഷ്യ 148 റണ്‍സില്‍ എല്ലാവരും പുറത്തായതോടെ പാപുവ ന്യൂ ഗിനിയ 73 റണ്‍സിന്‍റെ വിജയം സ്വന്തമാക്കി. വീഡിയോ കാണാം.

 

https://twitter.com/i/status/1669236731072204801

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments