ഡോ. ഡി ബാബു പോള്‍ അന്തരിച്ചു: വിടവാങ്ങിയത് ഭരണരംഗത്തെ അതികായൻ

70

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന ഡോ ഡി ബാബു പോൾ അന്തരിച്ചു. 78 വയസായിരുന്നു. . തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ശനിയാഴ്ച പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്. പ്രമേഹം മൂലം കാലിൽ ഉണ്ടായ മുറിവിൽ നിന്നുള്ള അണുബാധ വൃക്കകളെയും കരളിനേയും ബാധിച്ചതാണ് മരണകാരണം.

കേരളത്തിലെ ആദ്യ വൈദ്യുത പദ്ധതിയായ ഇടുക്കി ജല വൈദ്യുത പദ്ധതി യാഥാർത്ഥ്യമായത് ബാബു പോളിന‍റെ നേതൃത്വത്തിലായിരുന്നു. വല്ലാർപാടം കണ്ടയ്നർ ടെർമിനൽ പദ്ധതിക്ക് തുടക്കം കുറിച്ചത് അദ്ദേഹമാണ്. 40 വർഷത്തോളം കേരളത്തിന്റെ ഭരണരംഗത്ത് സജീവമായി നിന്നു.