HomeNewsShortകോഴിക്കോട് ഇടത് വലത് മുന്നണികള്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി: ആചാര സംരക്ഷണത്തിനായി നിലകൊള്ളും

കോഴിക്കോട് ഇടത് വലത് മുന്നണികള്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി: ആചാര സംരക്ഷണത്തിനായി നിലകൊള്ളും

സങ്കല്‍പ്പ് റാലിയില്‍ ഇടത് വലത് മുന്നണികള്‍ക്കെതിരെ വമ്പന്‍ ആരോപണങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുല്‍ ഗാന്ധിക്കെതിരെയും അദ്ദേഹം ആരോപണം ഉന്നയിച്ചിട്ടുണ്ട്. കേരളത്തിലെ ഇടത് സര്‍ക്കാര്‍ ആചാരങ്ങള്‍ തകര്‍ക്കുകയാണെന്നും, അത് സംരക്ഷിക്കാനായി എല്ലാ കാലവും ബിജെപിയുണ്ടാവുമെന്നും മോദി പറഞ്ഞു. എല്ലാ മലയാളികള്‍ക്കും എന്റെ വിഷു ആശംസകള്‍ എന്ന് പറഞ്ഞാണ് മോദി പ്രസംഗം തുടങ്ങിയത്. കോഴിക്കോട് കടപ്പുറത്ത് വെച്ചായിരുന്നു റാലി.

ഇന്ത്യയില്‍ തുഗ്ലക്ക് റോഡ് അഴിമതി നടക്കുകയാണെന്നായിരുന്നു മോദിയുടെ പരാമര്‍ശം. തുഗ്ലക്ക് റോഡില്‍ താമസിക്കുന്ന രാഹുലിന്റെ പരാമര്‍ശിച്ചായിരുന്നു ആരോപണം. ഉത്തരേന്ത്യയില്‍ നടക്കുന്ന റെയ്ഡുകളില്‍ കെട്ട് കെട്ടായി നോട്ടുകള്‍ പിടികൂടുകയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി മാറ്റി വെച്ച പണമാണ് ഉപയോഗിക്കുന്നത്. നാണക്കേടാണിതെന്നും മോദി പറഞ്ഞു. അതേസമയം വര്‍ഗീയ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും ഇവിടെ ദശാബ്ദങ്ങളായി ഭരിച്ച് നശിപ്പിച്ചെന്നും മോദി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments