ഫരീദാബാദ്: ഹരിയാനയില്‍ പത്തുവയസുകാരിക്ക് പീഡനം. ഫരീദാബാദില്‍ സെക്ടര്‍ 22ലെ വൈഷ്ണോ ദേവീക്ഷേത്രത്തിലെ മുറിയിലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. ക്ഷേത്ര ജീവനക്കാരനാണ് മാനഭംഗപ്പെടുത്തിയതെന്ന് പെണ്‍കുട്ടി പോലീസിനോടു പറഞ്ഞു.
ക്ഷേത്രത്തിലെ വിഗ്രഹങ്ങളെ അണിയിക്കുന്നതിനുള്ള മുറിയിലെത്തിച്ചാണ് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത്. പിന്നാലെ മുറിയിലെത്തിയ ബണ്ടി എന്ന യുവാവ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി മാനഭംഗത്തിനിരയാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.