അടിമാലി: അടിമാലിയിൽ സി പി എം സ്ഥാനാർഥി കുഴഞ്ഞു വീണു മരിച്ചു. തൂക്കുപാറ അംബഴച്ചാൽ പുത്തൻപുരക്കൽ രാജന്റെ ഭാര്യ ലിസ്സി രാജൻ (46) ആണ് മരിച്ചത്. അടിമാലി ബ്ലോക്ക് പഞ്ചായത്തിലെ കല്ലാർ ഡിവിഷൻ സ്ഥാനാർഥിയായിരുന്നു. പുലർച്ചെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട തിനെത്തുടർന്ന് കോത മംഗലത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.