HomeNewsShortഞാൻ മത്സരിക്കുന്ന കാര്യം ജനങ്ങൾ തീരുമാനിക്കും; വി. എസ്

ഞാൻ മത്സരിക്കുന്ന കാര്യം ജനങ്ങൾ തീരുമാനിക്കും; വി. എസ്

തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്ന കാര്യം തീരുമാനിക്കേണ്ടത് ജനങ്ങളും പാര്‍ട്ടിയുമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ജനങ്ങളുടെ അഭിലാഷം അറിഞ്ഞശേഷം മാത്രമേ മത്സരിക്കുകയുള്ളൂ. മുന്നണിയെ ആര് നയിക്കുമെന്ന് തീരുമാനിക്കേണ്ടത് എല്‍.ഡി.എഫിലെ പാര്‍ട്ടികളാണ്- വി.എസ്. പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആര്‍.എസ്.എസിനെ വളര്‍ത്തുകയാണെന്നും വി.എസ്. കുറ്റപ്പെടുത്തി. വെള്ളാപ്പള്ളി ഗുരുവിന്റെ ആദര്‍ശം വലിച്ചെറിഞ്ഞ് അദ്ദേഹത്തെ കാവി പുതപ്പിക്കുകയാണെന്നും വി.എസ്. പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments