HomeNewsShortകനത്ത സുരക്ഷയിൽ ഛത്തീസ്ഗഡിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; മാവോയിസ്റ്റ് ഭീഷണിയുടെ സാഹചര്യത്തിൽ കരുതലോടെ പോലീസ്

കനത്ത സുരക്ഷയിൽ ഛത്തീസ്ഗഡിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; മാവോയിസ്റ്റ് ഭീഷണിയുടെ സാഹചര്യത്തിൽ കരുതലോടെ പോലീസ്

ഛത്തീസ്ഗഡിലെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. പതിനെട്ട് മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി രമണ്‍സിങ്ങും മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയിയുടെ സഹോദരപുത്രി കരുണ ശുക്ലയും ഏറ്റുമുട്ടുന്ന രാജ്‌നന്ദന്‍ഗാവാണ് ശ്രദ്ധേയ മണ്ഡലം. ബിജെപിയിലായിരുന്ന കരുണ ശുക്ല പിന്നീടു കോണ്‍ഗ്രസില്‍ ചേര്‍ന്നു. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

4336 പോളിങ് ബൂത്തുകളിലായി 31.79 ലക്ഷം വോട്ടര്‍മാരാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുക. തൊണ്ണൂറംഗ നിയമസഭയില്‍ നവംബര്‍ 20 നാണ് രണ്ടാംഘട്ട പോളിങ്. ഡിസംബര്‍ 11 ന് വോട്ടെണ്ണും. മാവോയിസ്റ്റ് ഭീഷണി ചെറുക്കുന്നതിനായി ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ഛത്തീസ്ഗഡ് പൊലീസ് സ്‌പെഷ്യല്‍ ഡയറക്ടര്‍ ജനറല്‍ (ആന്റി നക്‌സല്‍ ഓപ്പറേഷന്‍സ്) ഡി.എം. അവസ്തി പറഞ്ഞു. സുരക്ഷാകാരണങ്ങളാല്‍ വിദൂര കേന്ദ്രങ്ങളിലുള്ള 200 പോളിങ് ബൂത്തുകളിലേക്കുള്ള ഉദ്യോഗസ്ഥരെ ഹെലികോപ്റ്റര്‍ വഴി എത്തിച്ചിരുന്നു. സുരക്ഷയ്ക്കായി ഡ്രോണുകളും ഒരുക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments