HomeNewsLatest Newsനെയ്യാറ്റിന്‍കര കൊലപാതകം: ഡിവൈഎസ്പി ഹരികുമാറിന് രക്ഷപ്പെടാന്‍ വാഹനം എത്തിച്ച് നല്‍കിയ അനൂപ് പിടിയില്‍

നെയ്യാറ്റിന്‍കര കൊലപാതകം: ഡിവൈഎസ്പി ഹരികുമാറിന് രക്ഷപ്പെടാന്‍ വാഹനം എത്തിച്ച് നല്‍കിയ അനൂപ് പിടിയില്‍

നെയ്യാറ്റിന്‍കര കൊലപാതകവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം ഒരാളെക്കൂടി അറസ്റ്റ് ചെയ്തു. സംഭവത്തിലെ മുഖ്യപ്രതി ഡിവൈഎസ്പി ഹരികുമാറിനൊപ്പം രക്ഷപ്പെട്ട ജുവലറി ഉടമ ബിനുവിന്റെ മകന്‍ അനൂപ് കൃഷ്ണയാണ് പിടിയിലായത്. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വാഹനം എത്തിച്ച് നല്‍കിയത് അനൂപാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. എന്നാല്‍ ഹരികുമാറിനെ പിടികൂടാന്‍ പൊലീസിന് കഴിയാത്തത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

നെയ്യാറ്റിന്‍കരയില്‍ നിന്നും രക്ഷപ്പെട്ട ഹരികുമാറിനും സംഘത്തിനും ഒളിച്ച് താമസിക്കാന്‍ അവസരമൊരുക്കുകയും സിം കാര്‍ഡുകള്‍ സംഘടിപ്പിച്ച് നല്‍കുകയും ചെയ്ത നെടുമങ്ങാട് സ്വദേശിയും തൃപ്പരപ്പിലെ ലോഡ്ജ് മാനേജരുമായ സതീഷിനെ നേരത്തെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുമെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments