HomeNewsShortസ്വത്ത് കണ്ടുകെട്ടിയതില്‍ ദുഃഖമുണ്ടെന്ന് വിജയ് മല്യ

സ്വത്ത് കണ്ടുകെട്ടിയതില്‍ ദുഃഖമുണ്ടെന്ന് വിജയ് മല്യ

ലണ്ടന്‍: കടം തിരിച്ചടയ്ക്കാത്ത കേസില്‍ തന്റെ സ്വത്ത് കണ്ടുകെട്ടിയതില്‍ ദുഃഖമുണ്ടെന്ന് വിവാദ മദ്യവ്യവസായി വിജയ് മല്യ. ബാങ്ക് വായ്പ ദുരുപയോഗം ചെയ്തിട്ടില്ല. ഉപയോഗിച്ചത് നിയമപരമായ ബിസിനസ് ആവശ്യങ്ങള്‍ക്ക് മാത്രമാണ്. അന്വേഷണം പൂര്‍ത്തിയാകും മുന്‍പേ തന്നെ കുറ്റക്കാരനായി മുദ്രകുത്തുകയാണെന്നും ലണ്ടനില്‍ കഴിയുന്ന മല്യ പറഞ്ഞു.

 

 
ശനിയാഴ്ചയാണ് വിജയ് മല്യയുടെ 1411 കോടിരൂപ വിലവരുന്ന സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. ഐഡിബിഐ ബാങ്കില്‍ നിന്നെടുത്ത 900 കോടി രൂപയുടെ കടം തിരിച്ചടയ്ക്കാത്ത കേസിലാണു നടപടി. ബാങ്ക് അക്കൗണ്ടിലുള്ള 34 കോടി രൂപ, ബംഗളൂരുവിലും മുംബൈയിലുമുള്ള ഫ്‌ളാറ്റുകള്‍, ചെന്നൈയിലുള്ള വ്യാവസായിക ആവശ്യത്തിനുള്ള ഭൂമി, കൂര്‍ഗിലെ കാപ്പിത്തോട്ടം, ബംഗളൂരുവിലുള്ള യുബി സിറ്റി, കിങ് ഫിഷര്‍ ടവര്‍ എന്നിവയാണു കണ്ടുകെട്ടിയത്.

 

 
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടിക്ക് യാതൊരു നിയമസാധുതയും ഇല്ല. താന്‍ ഒളിച്ചോടിയെന്ന് എന്തടിസ്ഥാനത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിക്കുകയെന്ന് മനസിലാകുന്നില്ല. തന്റെ ഭാഗം പറയാന്‍ അവസരം നല്‍കിയില്ലെന്നും മല്യ പ്രസ്താവനയില്‍ അറിയിച്ചു.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments