HomeNewsShortമിഷേൽ മരണത്തിന് തൊട്ടുമുന്‍പ് പാലത്തിലേക്ക് പോകുന്ന ദൃശ്യം പൊലീസിന് ലഭിച്ചു; വീഡിയോ കാണാം

മിഷേൽ മരണത്തിന് തൊട്ടുമുന്‍പ് പാലത്തിലേക്ക് പോകുന്ന ദൃശ്യം പൊലീസിന് ലഭിച്ചു; വീഡിയോ കാണാം

കഴിഞ്ഞ ദിവസം കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ 
സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജി മരണത്തിന് തൊട്ടുമുമ്പ് ഗോശ്രീപാലത്തിലേക്ക് നടന്നുപോകുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഹൈക്കോടതി ജംങ്ഷനിലുള്ള അശോകാ ഫ്‌ലാറ്റ് സമുച്ചയത്തിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണിത്. മിഷേലിന്റെ മരണത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളാണിതെന്ന് പൊലീസ് വ്യക്തമാക്കി. ദൃശ്യങ്ങളില്‍ വ്യക്തത കുറവുണ്ടെങ്കിലും വസ്ത്രത്തിന്റെ നിറവും നടക്കുന്ന രീതിയും വെച്ചാണ് അത് മിഷേല്‍ തന്നെയാണ് എന്ന് പൊലീസ് ഉറപ്പിച്ചത്.

 

 

 

കലൂര്‍ പള്ളിയില്‍ നിന്ന് ആറുമണിക്ക് ശേഷം പുറത്തിറങ്ങിയ മിഷേല്‍ നടന്നുപോകുന്നതിന്റെ ചലനങ്ങളും പുതിയ ദൃശ്യങ്ങളിലെ ചലനങ്ങളും നിരീക്ഷിച്ചാണ് നടക്കുന്നത് മിഷേല്‍ തന്നെയാണെന്ന് പൊലീസ് ഉറപ്പിക്കുന്നത്. കലൂര്‍ പള്ളിയല്‍നിന്ന് മിഷേല്‍ എങ്ങനെ ഗോശ്രീ പാലത്തിലേക്കെത്തി എന്നത് വിശദീകരിക്കാന്‍ പൊലീസിന് സാധിക്കാത്തത് വിമര്‍ശനമുയര്‍ത്തിയിരുന്നു. ഇപ്പോഴത്തെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മിഷേല്‍ കലൂരില്‍ നിന്ന് ഗോശ്രീയിലേക്കു നടന്നു പോകുകയായിരുന്നോ എന്നു പരിശോധിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതിന് സമീപത്തെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. ദൃശ്യങ്ങളില്‍ മിഷേല്‍ ഒറ്റക്കാണ് നടന്നുപോകുന്നത്. മരണം ആത്മഹത്യ ആണെന്ന പൊലീസ് നിഗമനത്തെ സാധൂകരിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ദൃശ്യം. 

പാമ്പുകടിയേറ്റ രോഗിയെ ഡോക്ടർ മരിച്ചു എന്നു വിധിയെഴുതിയാലും രക്ഷിക്കാം !! വൈറലാകുന്ന വീഡിയോ കാണാം !!

ടൊമാറ്റോ കെച്ചപ്പ് എന്ന പേരിൽ നാം വാങ്ങിക്കഴിക്കുന്നത് മൃഗരക്തവും കൊക്കയ്‌നും മുതൽ മൂത്രം വരെ ! ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !! വീഡിയോ കാണാം

റൂമിലെ വൈഫൈ ഷെയർ ചെയ്യുന്ന പ്രവാസികളേ അറിയുക, ഈ യുവാവിന് സംഭവിച്ച ദുരന്തം !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments