HomeAround KeralaErnakulamവെടിക്കെട്ടുകാരനെ പടക്കം കാട്ടി പേടിപ്പിക്കണ്ട: വെള്ളാപ്പള്ളി

വെടിക്കെട്ടുകാരനെ പടക്കം കാട്ടി പേടിപ്പിക്കണ്ട: വെള്ളാപ്പള്ളി

എറണാകുളം: വലിയ വെടിക്കെട്ടുകാരനായ തന്നെ പടക്കം കാട്ടി പേടിപ്പിക്കേണ്ടെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിവാദ പരാമർശത്തിൽ തനിക്കെതിരെ കേസ് എടുക്കും എന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ഇന്റര്‍നാഷണല്‍ കള്ളനാണെന്നും അദ്ദേഹം പറഞ്ഞു. സമത്വമുന്നേറ്റ യാത്രയിൽ എറണാകുളത്ത് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
ഇടതുപക്ഷത്തിനെതിരെയും അദ്ദേഹം രൂക്ഷ വിമര്‍ശനം നടത്തി. സൂസൈപാക്യം പറയുന്നത് കേട്ടാണ് ഇടതുപക്ഷം മദ്യനയം തീരുമാനിച്ചിരുന്നത്. കോഴിക്കോട് മാന്‍ഹോളില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ജീവന്‍ വെടിഞ്ഞ നൗഷാദ് മോശക്കാരനാണെന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. മാന്‍ഹോളില്‍ വീണ് മരിച്ച രണ്ട് ആന്ധ്ര സ്വദേശികളായ തൊഴിലാളികള്‍ക്കും ഓരോ ലക്ഷം രൂപ വീതം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments