HomeNewsShortസമവായ നീക്കം പാളി; ശബരിമല വിഷയത്തില്‍ ചര്‍ച്ചയ്ക്കില്ലെന്ന് തന്ത്രിയുടെ കുടുംബം

സമവായ നീക്കം പാളി; ശബരിമല വിഷയത്തില്‍ ചര്‍ച്ചയ്ക്കില്ലെന്ന് തന്ത്രിയുടെ കുടുംബം

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാരിന്റെ സമവായ നീക്കം പാളുന്നു. സുപ്രീംകോടതി വിധിക്കെതിരെ പുന:പരിശോധനാ ഹര്‍ജിയില്‍ തീരുമാനമായ ശേഷമേ ചര്‍ച്ചയ്ക്കുള്ളൂവെന്നാണ് താഴമണ്‍ തന്ത്രി കുടുംബം അറിയിച്ചിരിക്കുന്നത്. എന്‍എസ്എസുമായി കൂടിയാലോചിച്ച ശേഷമാണ് തന്ത്രി കുടുംബത്തിന്റെ തീരുമാനം. ‘പുനഃപരിശോധനാ ഹര്‍ജി നല്‍കിയിട്ടുണ്ട്. അതിലെ വിധി അറിഞ്ഞോട്ടെ, അതിന് ശേഷമാകാം ചര്‍ച്ചകളെന്ന് തന്ത്രി കണ്ഠരര് മോഹനരര് പറഞ്ഞു. ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും എതിര് നില്‍ക്കുന്നവരുടെ മനസ്സ് മാറിയേ മതിയാകൂ. തുലാമാസ പൂജാസമയത്ത് വനിതാ പൊലീസിനെ മലകയറ്റുന്നത് ആചാരലംഘനമാണെന്ന് തന്ത്രി പറഞ്ഞു. തിങ്കളാഴ്ച ചര്‍ച്ചയ്ക്കായിട്ടാണ് മുഖ്യമന്ത്രി തന്ത്രി കുടുംബത്തെ ക്ഷണിച്ചിരുന്നത്.

സ്ത്രീപ്രവേശനത്തില്‍ വിധി വന്ന ഘട്ടത്തില്‍ തന്നെ താഴമണ്‍ കുടുംബം പന്തളം രാജകുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോടതിവിധി നടപ്പാക്കുന്നത് ആചാരങ്ങളുടേയും അനുഷ്ഠാനങ്ങളുടേയും ലംഘനമാണെന്ന് വ്യക്തമാക്കിയിരുന്നു. ശബരിമല വിഷയത്തില്‍ വലിയതോതില്‍ പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് താഴമണ്‍ കുടുംബവുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments