HomeNewsShortമലയാളം തെറ്റായി എഴുതി; കരുനാഗപ്പള്ളിയില്‍ അഞ്ച് വയസുകാരിക്ക് അധ്യാപികയുടെ ക്രൂരമര്‍ദ്ദനം

മലയാളം തെറ്റായി എഴുതി; കരുനാഗപ്പള്ളിയില്‍ അഞ്ച് വയസുകാരിക്ക് അധ്യാപികയുടെ ക്രൂരമര്‍ദ്ദനം

മലയാളം തെറ്റിച്ചതിനു കരുനാഗപ്പള്ളിയില്‍ അഞ്ച് വയസുകാരിക്ക് അധ്യാപികയുടെ ക്രൂരമര്‍ദ്ദനം. മലയാളം വാക്ക് തെറ്റായി എഴുതിയതിന് അസ്‌ന എന്ന യു.കെ.ജി വിദ്യാര്‍ത്ഥിനിയെയാണ് അധ്യാപിക ചൂരലിന് അടിച്ചത്. അവശയായ കുട്ടിയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരുനാഗപ്പള്ളി സി.എം.എസ് എല്‍.പി സ്‌കൂളിലാണ് സംഭവം. കാലില്‍ ഇരുപതോളം തവണ അടിച്ചതായി കുട്ടി പറഞ്ഞു. അടിച്ച വിവരം വീട്ടില്‍ പറയരുതെന്നും സ്‌കൂള്‍ അധികൃതര്‍ താക്കീത് നല്‍കിയിരുന്നു. സ്‌കൂള്‍ വിട്ടി വീട്ടിലെത്തിയ കുട്ടി വിവരം പറഞ്ഞിരുന്നില്ല. സഹപാഠികളാണ് വിവരം അസ്‌നയുടെ വീട്ടില്‍ അറിയിച്ചത്.

 

 

 

 

കരുനാഗപ്പള്ളി പടീറ്റതില്‍ സജീവ്-റജീന ദമ്പതികളുടെ മകളാണ് മര്‍ദ്ദനത്തിനിരയായ അസ്‌ന. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. സ്‌കൂളില്‍ പരീക്ഷ നടക്കുകയായിരിന്നു. പരീക്ഷാ പേപ്പറില്‍ അസ്‌ന എഴുതിയ ഒരു മലയാളം വാക്ക് തെറ്റിയെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. കുട്ടിയുടെ വീട്ടുകാര്‍ കരുനാഗപ്പള്ളി പോലീസില്‍ പരാതി നല്‍കി. എന്നാല്‍ പോലീസ് ഇടപെട്ട് പരാതി പിന്‍വലിപ്പിച്ചതായി ആക്ഷേപമുണ്ട്.

പ്രവാസികൾ സൂക്ഷിക്കുക !! മൊബൈലിനും ലാപ്‌ടോപ്പിനും ചാർജില്ലെങ്കിൽ എയർപോർട്ടിൽ കുടുങ്ങും !! കാരണം ഇതാണ് !

കുണ്ടറയിലെ പെണ്‍കുട്ടിയെ മരണത്തിന് തൊട്ടുമുന്‍പ് വരെ…… ഞെട്ടിക്കുന്ന റിമാൻഡ് റിപ്പോർട്ട് പുറത്ത് !!

റൂമിലെ വൈഫൈ ഷെയർ ചെയ്യുന്ന പ്രവാസികളേ അറിയുക, ഈ യുവാവിന് സംഭവിച്ച ദുരന്തം !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments